പാലിയേക്കരയില്‍ ടോള്‍ തട്ടിപ്പിന്റെ രേഖകള്‍ പുറത്ത്

Date:

Share post:

പാലിയേക്കര ടോൾ പ്ലാസയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന് രേഖകള്‍. 2016ല്‍ ക്രമക്കേട് നടത്തിയതിന്റെ രേഖകളാണ് പുറത്തായത്. 2011 വിജ്ഞാപന പ്രകാരം 40 പൈസയാണ് ടോള്‍ ഈടാക്കാനുള്ള അടിസ്ഥാന വില, ഇത് തിരുത്താനാകുന്നതല്ല. 40 പൈസയ്ക്ക് പകരം ഒരു രൂപ ഈടാക്കിയതായി രേഖകൾ വ്യക്തമാക്കുന്നു.

അടിസ്ഥാന വില തിരുത്തിയതായി രേഖകളില്‍ നിന്ന് വ്യക്തവുമാണ്. 2016ല്‍ 40 പൈസയ്ക്ക് പകരം 1 രൂപ അടിസ്ഥാന വില കണക്കാക്കിയാണ് ടോള്‍ നിരക്ക് കണക്കാക്കിയിരിക്കുന്നത്. ഒന്നുകില്‍ അടിസ്ഥാന വിലയില്‍ അല്ലെങ്കില്‍ മൊത്തവില സൂചികയില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വരുത്തി വര്‍ഷങ്ങളായി ടോള്‍ നിരക്കില്‍ മാറ്റം വരുത്തുന്നുണ്ടെന്നാണ് നിഗമനം. അടിസ്ഥാന വിലയും മൊത്തവിലയും ദൂരവുമാണ് സാധാരണയായി ടോള്‍ നിരക്ക് കണക്കാക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് മാനദണ്ഡങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഒലിച്ചുപോയത് 3 വാര്‍ഡ് മാത്രം, ഒരു നാട് മുഴുവനല്ല’; വയനാട് ദുരന്തത്തെ നിസാരവത്കരിച്ച് വി. മുരളീധരന്‍

വയനാട് ഉരുൾപ്പൊട്ടലിനെ നിസാരവത്കരിച്ച് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ഒരു നാട് മുഴുവൻ ഒലിച്ചുപോയി എന്ന് പറയുന്നത് തെറ്റാണെന്നും രണ്ട് പഞ്ചായത്തുകളിലെ മൂന്ന് വാർഡുകൾ...

മലയാളി താരം മിന്നുമണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

ഇന്ത്യന്‍ സീനിയര്‍ വനിതാ ടീമിൽ മലയാളി താരം മിന്നുമണി തിരിച്ചെത്തി. ഒരിടവേളയ്ക്ക് ശേഷമാണ് വയനാട് മാനന്തവാടി സ്വദേശിയായ മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്....

ഈദ് അൽ ഇത്തിഹാദ്; ദേശീയ ദിനം ആഘോഷമാക്കാൻ വിവിധ പരിപാടികളുമായി ഫുജൈറ

യുഎഇയുടെ 53-ാമത് ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ഫുജൈറ. ഈദ് അൽ ഇത്തിഹാദിൻ്റെ ഭാ​ഗമായി ഫുജൈറ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ച ആഘോഷങ്ങളാണ് എമിറേറ്റിൽ സംഘടിപ്പിക്കപ്പെടുന്നത്. സുപ്രീം കൗൺസിൽ...

മോഹന്‍ലാലിന്റെ സംവിധാന മികവ്; ‘ബറോസ്’ 3-ഡി ട്രെയ്‌ലര്‍ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

നടനവിസ്മയം മോഹന്‍ലാലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'ബറോസ്'. ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം....