സൗദിയില്‍നിന്ന് ഉറവിടം വ്യക്തമാക്കാത്ത പണം വിദേശത്തേക്ക് അയച്ച രണ്ട് പ്രവാസികൾ പിടിയില്‍. അനധികൃത പണമിടപാട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ സിറിയന്‍ സ്വദേശികളായ ഇവരില്‍നിന്ന് 5,85,490 റിയാലും കണ്ടെടുത്തിട്ടുണ്ട്.
അനധികൃതമായി സമ്പാദിച്ച പണമാണ് ഇരുവരും സ്വദേശത്തേക്ക് അയച്ചതെന്നാണ് നിഗമനം. റിയാദ് കേന്ദ്രീകരിച്ച് നിയമവിരുദ്ധ ബിസിനസ്സുകളില്‍ ഏര്‍പ്പെട്ടാണ് പണം സമ്പാദിച്ചതെന്നും പൊലീസ് കരുതുന്നു. സാമ്പത്തിക രംഗത്തെ ക്രമക്കേടുകൾ തടയുന്നതിന് ശക്തമായ നടപടി സ്വീകരിച്ച് വരുന്നതിന്‍റെ ഭാഗമായിരുന്നു പൊലീസ് പരിശോധന.
തീവ്രവാദികളെ സഹായിക്കുന്നതും കളളപ്പണമിടപാട് നടത്തുന്നതും സഹായം നല്‍കുന്നതും കുറ്റകരമാണെന്ന് സൗദി നേരത്തേ വ്യക്തമാക്കിയിരുന്നു. കാരുണ്യത്തിന്‍റെ ഭാഗമായിപോലും രാജ്യത്തിന് പുറത്തേക്ക് പണം അയയ്ക്കുന്നതിന് സൗദിയില്‍ നിയന്ത്രണങ്ങളുണ്ട്. വന്‍ തുക പിഴവും തടവും ഉൾപ്പടെ കടുത്ത ശിക്ഷകളും നിയമലംഘകര്‍ക്ക് ലഭ്യമാകും. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.