2023-ൽ 13.55 ദശലക്ഷം തീർത്ഥാടകർ ഉംറ നിർവ്വഹിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം. മുൻവർഷങ്ങളെ അപേക്ഷിച്ച് 2023-ൽ തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടായതായി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. ജിദ്ദ സൂപ്പർഡോമിൽ നടന്ന മൂന്നാമത് വാർഷിക ഹജ്ജ്, ഉംറ സർവീസസ് കോൺഫറൻസ് ആന്റ് എക്സിബിഷനിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2023-ൽ തീർത്ഥാടകരുടെ എണ്ണത്തിൽ അഞ്ച് ദശലക്ഷത്തിന്റെ (58 ശതമാനം) വർധനവാണ് രേഖപ്പെടുത്തിയത്. വരും വർഷങ്ങളിലും എണ്ണം ക്രമാതീതമായി വർധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് ആവശ്യമായ എല്ലാ സൗകര്യങ്ങളും മക്ക-മദീന ഉൾപ്പെടെയുള്ള മേഖലകളിൽ സജ്ജമാക്കുന്നുണ്ട്.