ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അർജുന അവാർഡ് ഏറ്റുവാങ്ങി. 2023 ഏകദിന ലോകകപ്പിൽ കാഴ്ച വെച്ച തകർപ്പൻ പ്രകടനമാണ് താരത്തെ അർജുന അവാർഡിന് അർഹനാക്കിയത്. ഈ വർഷത്തെ അർജുന അവാർഡ് ലഭിച്ച ഏക ക്രിക്കറ്റ് താരവും ഷമിയാണ്. കായികരംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണ് അർജുന അവാർഡ്.
‘ഈ പുരസ്കാരം ഒരു സ്വപ്നമാണ്. ഈ അവാർഡിന് എന്നെ നാമനിർദേശം ചെയ്‌തതിൽ ഞാൻ സന്തോഷവാനാണ്. ഈ നിമിഷത്തെ കുറിച്ച് വിശദീകരിക്കൽ വളരെ പ്രയാസകരമാണ്. സ്വപ്നങ്ങൾ യാഥാർഥ്യമായിരിക്കുന്നു എന്നാണ് ഇപ്പോൾ എനിക്ക് പറയാൻ കഴിയുക’എന്ന് ഷമി പ്രതികരിച്ചു.
കഴിഞ്ഞ വർഷം 19 ഏകദിനങ്ങളിൽനിന്ന് 43ഉം നാല് ടെസ്റ്റുകളിൽനിന്ന് 13ഉം വിക്കറ്റാണ് ഇന്ത്യക്കായി താരം വീഴ്ത്തിയത്.
#WATCH | Delhi: Mohammed Shami received the Arjuna Award from President Droupadi Murmu at the National Sports Awards. pic.twitter.com/znIqdjf0qS
— ANI (@ANI) January 9, 2024