ബാത്ത് ടബ്ബില്‍ വീണ് രണ്ടരവയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കളുടെ അശ്രദ്ധയെന്ന് ഷാര്‍ജ പൊലീസ്

Date:

Share post:

ബാത്ത് ടബ്ബില്‍ വീണ് പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം തുടരുന്നു. ക‍ഴിഞ്ഞ ആഗസ്ത് 9 നാണ് ഷാര്‍ജയിലാണ് സംഭവം ഉണ്ടായത്. രണ്ടര വയസ്സുളള ഈജിപ്ഷ്യൻ ആൺകുട്ടിയാണ് മരിച്ചത്. കുടുംബവീട്ടില്‍ വെച്ചായിരുന്നു അപകടം. രാത്രി 7 മണിയോടെ കുഞ്ഞിനെ രക്ഷിതാക്കൾ അൽ ഖാസിമി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

കുഞ്ഞിനെ കുളിപ്പിക്കാനായി തയ്യാറെടുക്കുമ്പോ‍ഴാണ് ദാരുണ സംഭവമുണ്ടായതെന്നാണ് ബന്ധുക്കളുടെ വിശദീകരണം. ബാത്ത് ടബ്ബിന് സമീപത്തുനിന്ന് അമ്മ അൽപനേരം മാറിനിന്നപ്പോൾ കുട്ടി ബാത്ത് ടബ്ബിലേക്ക് വീഴുകയായിരുന്നു. അപകടമുണ്ടായതിനെപ്പറ്റി ബുഹൈറ പോലീസ് വിശദമായ അന്വേഷണം നടത്തുണ്ട്. കൂടുതല്‍ നിയമനടപടികളുടെ ഭാഗമായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു.

മാതാപിതാക്കളുടെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് നിരീക്ഷണം. എല്ലാ രക്ഷിതാക്കളും അവരുടെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വൈദ്യുതോപകരണങ്ങളിൽ നിന്നും വെള്ളത്തിൽ നിന്നും കുട്ടികളെ അകറ്റി നിർത്തണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മോഹന്‍ലാലിന്റെ സംവിധാന മികവ്; ‘ബറോസ്’ 3-ഡി ട്രെയ്‌ലര്‍ എത്താൻ ഇനി മണിക്കൂറുകൾ മാത്രം

നടനവിസ്മയം മോഹന്‍ലാലിന്റെ സംവിധാന മികവിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'ബറോസ്'. ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ 3 ഡി ട്രെയ്ലർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം....

മോഹൻലാലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; സൂപ്പർ സെൽഫിയുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ സ്വന്തം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് സ്ക്രീനിലെത്തുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ചിത്രത്തിന്റെ...

തലാബത്ത് ഐപിഒ സപ്സ്ക്രിപ്ഷൻ ആരംഭിച്ചു; ഓഹരി വില 1.50 മുതൽ 1.60 ദിർഹം വരെ

ദൈനംദിന ഡെലിവറികൾക്കുള്ള മുൻനിര ഓൺ-ഡിമാൻഡ് ഫുഡ്, ക്യു-കൊമേഴ്‌സ് ആപ്പായ തലാബത്ത് ഓഹരി വിപണിയിലേയ്ക്ക് കടക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് തലാബത്തിന്റെ ഐപിഒ സപ്സ്ക്രിപ്ഷൻ...

മോഷണം കുലത്തൊഴിലാക്കിയ കുറുവ സംഘം

കേരളത്തിലും തമിഴ്നാട്ടിലും തലവേദന സൃഷ്ടിക്കുന്ന മോഷ്ടാക്കൾ. മോഷണം കുലത്തൊഴിലാക്കിയ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നുള്ളവർ. പരാതികളും കേസും കൂടിയപ്പോൾ തമിഴ്നാട് ഇന്റലിജൻസാണ് ഇവർക്ക് കുറുവ സംഘമെന്ന്...