സൗദിയിലെ മരുഭൂമികൾ സന്ദർശിക്കുന്ന പൗരന്മാരോടും താമസക്കാരോടും നിയന്ത്രിത അതിർത്തി പ്രദേശങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ്.
അത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നത് വിലക്കിയതായും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് അഭ്യർത്ഥിച്ചു. ഈ പ്രദേശങ്ങൾ മുന്നറിയിപ്പ് ബോർഡുകളും മറ്റും കൊണ്ട് വ്യക്തമായി വേർതിരിച്ചിരിച്ചിട്ടുണ്ട്.
മുന്നറിയിപ്പ് അടയാളങ്ങൾ മറികടന്ന് നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുന്നവർക്ക് 30 മാസം വരെ തടവും 25,000 റിയാൽ വരെ പിഴയും അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള ശിക്ഷ ലഭിക്കാവുന്നതാണ്.