അമേരിക്കയിലെ നെവാഡയിൽ കോടതി മുറിയ്ക്കുള്ളിൽ വനിതാ ജഡ്ജിയ്ക്ക് നേരെ അക്രമണം. ക്ലാർക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് കോടതിയിലെ , ജഡ്ജി മേരി കേ ഹോൾത്തസാണ് അക്രമണത്തിന് ഇരയായത്. ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതി ഡെലോൺ റെഡ്ഡനാണ് ജഡ്ജിയെ അക്രമിച്ചത്.
പ്രതി ജഡ്ജിയുടെ ചേംബറിന് മുകളിലൂടെ ചാടി എത്തി അക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജഡ്ജിയ്ക്ക് സാരമായ പരുക്കേറ്റു, സംഭവത്തിൽ ജഡ്ജിയെകൂടാതെ ഒരു മാർഷലിനും പരുക്കേറ്റു. മാർഷലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴടക്കിയത്.
റെഡ്ഡനെതിരെയുള്ള കേസിലെ മുൻ വിചാരണയിൽ ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു. തന്റെ ക്രിമിനൽ ചരിത്രം ഉദ്ധരിച്ച്, പ്രൊബേഷനായുള്ള റെഡ്ഡന്റെ അഭ്യർത്ഥന ജഡ്ജി ഹോൾതസ് നിരസിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് റെഡ്ഡനെ വീണ്ടും ജയിലടയ്ക്കാൻ ഉത്തരവിടുമ്പോഴാണ് പ്രതിയ്ക്ക് ജഡ്ജിയ്ക്ക് നേരെ പറന്നെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ റെഡ്ഡനെ തടയാൻ ശ്രമിക്കുന്നതിനിടയിൽ പ്രതി ജഡ്ജിയെ ആവർത്തിച്ച് അടിക്കുന്നതും ചീത്തവിളിക്കുന്നതും കേൾക്കാം.