യുഎഇയിൽ തിയേറ്ററിൽ വെച്ച് സിനിമാ രംഗം ചിത്രീകരിച്ചാൽ പിടിവീഴും; രണ്ട് മാസം തടവും ഒരു ലക്ഷം ദിർഹം പിഴയും

Date:

Share post:

യുഎഇയിൽ തിയേറ്ററിൽ വെച്ച് സിനിമ കണ്ടുകൊണ്ടിരിക്കെ ഫോട്ടോയോ വീഡിയോയോ ചിത്രീകരിച്ചാൽ ഇനി പിടിവീഴും. രാജ്യത്തെ പകർപ്പവകാശ നിയമങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടാണ് നടപടി സ്വീകരിച്ചത്. നിയമലംഘകർക്ക് രണ്ട് മാസം തടവും ഒരു ലക്ഷം ദിർഹം വരെ പിഴയുമാണ് ചുമത്തപ്പെടുക.

തിയേറ്ററിൽ വെച്ച് സിനിമാ രംഗം ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പ്രേക്ഷകർക്ക് വ്യക്തമാക്കുന്നതിനായി സിനിമ തുടങ്ങുന്നതിന് മുമ്പ് സ്ക്രീനിൽ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും എന്നാൽ പലരും ഇത് ​ഗൗരവത്തിലെടുക്കാറില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടപടി ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ തീരുമാനമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

2021-ൽ യുഎഇ ഗവൺമെന്റ് പകർപ്പവകാശം സംബന്ധിച്ച് 38-ാം നമ്പർ ഫെഡറൽ നിയമം പുറപ്പെടുവിക്കുകയും ഇത് 2022 ജനുവരിയിൽ പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്. അതിനാൽ പ്രേക്ഷകർ ജാ​ഗ്രത പാലിക്കണമെന്നും രാജ്യത്തെ നിയമങ്ങൾ കർശനമായി അനുസരിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...