യുഎഇയിലെ ആശുപത്രികളിൽ പുതുവത്സര ദിനത്തിന്റെ ആദ്യ നാല് മണിക്കൂറിനുള്ളിൽ ജനിച്ചത് 13 കുഞ്ഞുങ്ങൾ. പുലർച്ചെ 12 മണിയോടെ പുതിയ അതിഥിയുടെ വരവിന് സാക്ഷ്യം വഹിച്ചതായി അബുദാബിയിലെ മെഡിയർ ആശുപത്രി അറിയിച്ചു. ഈജിപ്ഷ്യൻ ദമ്പതികളായ അസ്മാ ഇസ്സാം മുസ്തഫയും ഇബ്രാഹിം മെറ്റാവെയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് സൗഫിയാനെ സ്വീകരിച്ചു. 3.23 കിലോഗ്രാം ഭാരമുണ്ടായിരുന്നു കുഞ്ഞിന്.
ആയിഷ അക്തർ- ഷിഹാബ് എൽഡിൻ അബ്ദുൾ ഖാലിഖ് ദമ്പതികളുടെ കുഞ്ഞായ ഫാത്തിഹ ആയത്ത് മിഷ്‌കത്ത് ബുർജീൽ മെഡിക്കൽ സിറ്റിയിൽ 12 മണിക്ക് ഗംഭീര പ്രവേശനം നടത്തി. സുഡാനി ദമ്പതികൾക്കും എമിറാത്തി ദമ്പതികൾക്കും യഥാക്രമം 12.31 നും 12.35 നും പുതിയ അതിഥികളെത്തി. തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അജ്മാൻ അർദ്ധരാത്രിക്ക് ശേഷം രണ്ട് പെൺകുഞ്ഞുങ്ങളുടെ ജനനം റിപ്പോർട്ട് ചെയ്തു.
പുലർച്ചെ 12:03 ന് പാകിസ്ഥാൻ ദമ്പതികളായ ഫർവ മുർതാസയ്ക്കും ഗുലാം മുർതാസയ്ക്കും 2.68 കിലോ ഭാരമുള്ള ആദ്യത്തെ കുഞ്ഞ് ജനിച്ചു. 3.22 കിലോ ഭാരമുള്ള രണ്ടാമത്തെ കുഞ്ഞിനെ പുലർച്ചെ 12:10 ന് ഇന്ത്യൻ ദമ്പതികളായ നഫീസയും ഫായിസും ചേർന്ന് ലോകത്തിലേക്ക് സ്വാഗതം ചെയ്തു. ദുബായിലെ പ്രൈം ഹോസ്പിറ്റലിൽ പുലർച്ചെ 12.08 ന് ഇന്ത്യൻ മാതാപിതാക്കളായ രമ്യ സീതാറാമിനും സന്തോഷ് കുൽക്കർണിക്കും പെൺകുഞ്ഞ് പിറന്നു. അങ്ങനെ 13 കുഞ്ഞുതിഥികളാണ് പുതുവർഷത്തിൽ യുഎഇയിൽ പിറവികൊണ്ടത്.