മസ്കറ്റിൽ തൊ​ഴി​ലു​ട​മ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കിയില്ല, ആ​റു​ മ​ല​യാ​ളി​ക​ൾ​ക്ക്​ 3.8 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കണമെന്ന് കോടതി 

Date:

Share post:

മസ്ക്കറ്റിൽ തൊ​ഴി​ലു​ട​മ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത സം​ഭ​വ​ത്തി​ൽ ആ​റു​ മ​ല​യാ​ളി​ക​ൾ​ക്ക് സ്ഥാപനം 180000 റി​യാ​ൽ (ഏ​ക​ദേ​ശം 3.8 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്​ കോ​ട​തി വി​ധിച്ചു. മ​സ്ക​റ്റി​ലെ ഒ​രു​സ്ഥാ​പ​ന​ത്തി​നെ​തി​രെ സീ​ബ്​ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ൻ​സ്​ കോ​ർ​ട്ടാ​ണ്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

തൊഴിലുടമ ശ​മ്പ​ള കു​ടി​ശ്ശി​ക ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. തുടർന്ന് ഒ​ത്തു​തീ​ർ​പ്പി​നു​ള്ള ശ്ര​മം ന​ട​ത്തി​. എന്നാൽ ഇത് പ​രാ​ജ​യ​​പ്പെ​ട്ടതിനെ തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ എം.​കെ. പ്ര​സാ​ദ്, അ​ഡ്വ ര​സ്‌​നി എ​ന്നി​വ​ർ മു​ഖേ​ന ജീവനക്കാർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ വാ​ദം കേ​ട്ട കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. പു​തി​യ ലേ​ബ​ർ നി​യ​മ​ത്തി​ന്‍റെ (53/2023) അ​ടി​സ്ഥാ​ത്തി​ലാ​ണ്​ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. മാത്രമല്ല ഈ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളും കേ​സു​ക​ളും ഇ​പ്പോ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ഡ്വ എം.​കെ പ്ര​സാ​ദ്​ പ​റ​ഞ്ഞു. പു​തി​യ തൊ​ഴി​ൽ നി​യ​മ​മ​നു​സ​രി​ച്ച്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടു മാ​സം ശ​മ്പ​ളം കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​ൺ​ഫെ​യ​ർ ടെ​ർ​മി​നേ​ഷ​നാ​യി ക​ണ​ക്കാ​ക്കാക്കും.

ഇ​ങ്ങ​നെ ഇ​ര​ക​ളാ​കു​ന്ന തൊ​ഴി​ലാ​ളി​ക്ക് 12 മാ​സം​വ​രെ​യു​ള്ള മുഴുവൻ ശ​മ്പ​ളം ന​ഷ്ട​പ​രി​ഹാ​ര​മാ​യും ഇ​തി​ന്​ പു​റ​മെ ഗ്രാ​റ്റു​വി​റ്റി, ലീ​വ് സാ​ല​റി എ​ന്നി​വ​യും സ്ഥാപനം ന​ൽകേണ്ടി വരും. നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റും സ്ഥാപനം കൊ​ടു​ക്ക​ണം. ഇ​ത​​ട​ക്കം പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ട​തി​ വിധി പുറപ്പെടുവിച്ചിരിക്കു​ന്ന​തെ​ന്ന്​ അ​ഡ്വ. എം.​കെ പ്ര​സാ​ദ് പ​റ​ഞ്ഞു. എ.​ച്ച്​ ആ​ർ മാ​നു​വ​ലി​ൽ പ​റ​ഞ്ഞിരി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ വി​രു​ദ്ധ​മാ​യി പു​റ​ത്താ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത്​​ അ​ൺ​ഫെ​യ​ർ ടെ​ർ​മി​നേ​ഷ​നാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

2023 ജൂ​ലൈ​യി​ലാ​ണ്​ സു​ൽ​ത്താ​നേ​റ്റി​ൽ പു​തി​യ തൊ​ഴി​ൽ നി​യ​മം നിലവിൽ വന്നത്. തൊ​ഴി​ലു​ട​മ​ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള അ​വ​കാ​ശ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും സ​ന്തു​ലി​ത​മാ​ക്കാ​നും ന​ല്ലൊ​രു തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​നുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....