പണമില്ലാതെ മടങ്ങുന്ന ചെക്കുകളുടെ എണ്ണം കുവൈത്തില്‍ കൂടുന്നു

Date:

Share post:

കുവൈത്ത് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ അനുസരിച്ച് ബൗൺസ് ആകുന്ന ചെക്കുകളുടെ എണ്ണത്തിൽ വർദ്ധനവ്. ക‍ഴിഞ്ഞ ആറ് മാസത്തിനിടെയുളള കണക്കുകളുടെ അടിസ്ഥാനത്തിലല്‍ 13 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 30 മില്യന്‍ കുവൈത്തി ദിനാറിന്‍റെ ഇടപാടുകളിലാണ് തടസ്സമുണ്ടായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

2022 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവില്‍ 1973 ചെക്കുകൾ മടങ്ങിയതായാണ് റിപ്പോര്‍ട്ട്. അക്കൗണ്ടില്‍ പണമില്ലാത്തതിന്‍റെ പേരിലാണ് ഇത്രയും ചെക്കുകൾ മടങ്ങിയതെന്നും കുവൈറ്റ് സേന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കുന്നു. രണ്ടായിരത്തി 21ലെ കണക്കുകളുമായി തുലനം ചെയ്യുമ്പോൾ 257 ചെക്ക് ബൗണ്ട്സുകളാണ് കൂടുതലായുണ്ടായത്.

ക‍ഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 24.1 മില്യൺ ദിനാറിന്‍റെ ഇടപാടുകൾ മുടങ്ങിയിരുന്നു. 1,245 ഉപഭോക്താക്കളുടെ ചെക്കുകളാണ് മടങ്ങിയത്. അതേസമയം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ പണമില്ലാതെ മടങ്ങിയ ചെക്കുകൾ സമർപ്പിച്ചവരുടെ എണ്ണം 1,303 ആയി ഉയര്‍ന്നെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...