ഏകദിനത്തോട് വിട പറഞ്ഞ് ഓസ്‌ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ

Date:

Share post:

ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ഓസ്‌ട്രേലിയൻ സൂപ്പർതാരം ഡേവിഡ് വാർണർ. ഇന്ത്യയ്ക്കെതിരായ ലോകകപ്പ് ഫൈനലാണ് കരിയറിലെ അവസാന ഏകദിന മൽസരമെന്ന് സിഡ്‌നിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വാർണർ പറഞ്ഞു. ലോകകപ്പിലെ ഓസ്ട്രേലിയയുടെ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാണ് താൻ ഇനി ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി.

ജനുവരി മൂന്നിന് ആരംഭിക്കുന്ന പാക്കിസ്ഥാൻ പരമ്പരയോടെ ടെസ്‌റ്റിൽ നിന്ന് വിരമിക്കുമെന്ന് വാർണർ മുമ്പ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിലെ 11 കളികളിൽ നിന്നായി 535 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്. രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും ഇതിൽ ഉൾപ്പെടും.

161 ഏകദിനങ്ങളിൽ നിന്നായി 22 സെഞ്ച്വറികളും 33 അർധ സെഞ്ച്വറികളുമുൾപ്പെടെ 6,932 റൺസാണ് ഈ ഇടംകയ്യൻ ബാറ്റർ നേടിയത്. 2009-ൽ ദക്ഷിണാഫ്രിക്കയ്ക്കെ‌തിരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച വാർണർ ഓസ്ട്രേലിയൻ റൺവേട്ടക്കാരുടെ പട്ടികയിൽ ആറാമനാണ്. 2015, 2021 ഏകദിന ലോകകപ്പ് നേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച താരമാണ് വാർണർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...