രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന വേളയിൽ ത്രിവര്‍ണ പതാക ആശയവുമായി മില്‍മ. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിൽ ത്രിവര്‍ണ പതാക ആലേഖനം ചെയ്യുമെന്ന് അറിയിപ്പ്. നാളെ മുതല്‍ 16 വരെ പുറത്തിറങ്ങുന്ന പാലിന്റെ കവറുകൾ ത്രിവർണ പതാകയും പതിച്ചവയായിരിക്കും.
കൂടാതെ ഓണക്കാലത്ത് പാൽ ഉപയോഗം വർധിക്കുന്നതിനാൽ പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി മിൽമ ചെയർമാൻ കെ.എസ് മണി അറിയിച്ചു. കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വർഷങ്ങളിലും ഓണത്തിന് പ്രതിസന്ധി പരിഹരിക്കാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നും പാൽ കൊണ്ടുവന്നിരുന്നു. മലബാർ മേഖലയിൽ മാത്രം പ്രതിദിനം 50,000 ലിറ്ററിന്റെ കുറവുണ്ട്. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം ഇതോടെ കുറയുകയും ചെയ്തു. അംഗനവാടിയിലേക്ക് പാൽ കൊടുക്കുന്നതും ക്ഷാമത്തിന് കാരണമായതായി മിൽമ ചെയർമാൻ പറഞ്ഞു.