കുവൈറ്റിന് പുറത്തു കഴിയുന്ന ആർട്ടിക്കിൾ 18 വിസയിലുള്ള പ്രവാസികൾ ആറ് മാസത്തിനകം തിരിച്ചെത്തണമെന്ന് അറിയിപ്പ്. താമസരേഖ സ്വമേധയാ റദ്ദാകുന്ന നിയമം പുനസ്ഥാപിച്ച പശ്ചാത്തലത്തിലാണിത്. ഈ വർഷം മെയ് 1 മുതൽ രാജ്യം വിട്ട ആർട്ടിക്കിൾ 18 നമ്പർ വിസയിലുള്ള പ്രവാസികൾ നവംബർ 1 മുമ്പായി കുവൈത്തിൽ തിരികെ എത്തണമെന്നും താമസ കുടിയേറ്റ വിഭാഗം വ്യക്തമാക്കി.
അതേ സമയം ഈ വർഷം മെയ് ഒന്നിന് മുമ്പ് രാജ്യം വിട്ടവരെയും 2022 മെയ് 1 നു ശേഷം രാജ്യം വിട്ടവരായാണ്കണക്കാക്കുന്നത്. മെയ് മാസത്തിനു മുമ്പ് രാജ്യത്തിനു പുറത്ത് കഴിയുന്നവരും ഈ വർഷം നവംബർ ഒന്നിനു മുമ്പായി രാജ്യത്ത് തിരിച്ചെത്തിയാൽ ഇളവ് അനുവദിക്കും.എന്നാൽ ഇവർക്ക് സാധുവായ താമസ രേഖ ഉണ്ടായിരിക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
എന്നാല്‍ കുടുംബ വിസയിലുളളവര്‍ക്കും സ്വന്തം സ്പോൺസർ ഷിപ്പ് വിസയിലുളളവര്‍ക്കും പുതിയ നിബന്ധന ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബാധകമാക്കിയിട്ടില്ല. കൊറൊണയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന താമസാനുമതി റദ്ദാകല്‍ നിയമമാണ് പുനസ്ഥാപിച്ചത്.ഗാർഹിക വിസയിലുള്ള വർക്ക് ഈ നിയമം നേരത്തെ പുനരാരംഭിച്ചിരുന്നു.