വാഹനം വിൽക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾ ‘അബ്ഷിർ’ വഴി സ്വയം പൂർത്തിയാക്കാൻ കഴിയുമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമാണ് അബ്ഷിർ. അബ്ഷിറിൽ ‘വാഹന വിൽപ്പന’ സേവനത്തിന് അനുവദിക്കുന്നതാണെന്ന് ട്രാഫിക് വകുപ്പ് വിശദീകരിച്ചു.
ആദ്യം വാങ്ങുന്നയാൾ വാഹനം കണ്ട് വില നിശ്ചയിച്ച് വിൽപ്പന പൂർത്തിയാക്കാൻ വാഹനയുടമയുമായി ധാരണയിലെത്തണം. ഇതിന് ശേഷം അബ്ഷിർ ആപ്ലിക്കേഷൻ ഓപൺ ചെയ്ത് ‘വാഹന വിൽപന’ എന്ന സേവനത്തിലൂടെ നിയമനടപടികൾ പൂർത്തിയാക്കണം. അതേസമയം കേടായതോ നഷ്ടപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കുന്നതിന് ‘പ്ലേറ്റ് മാറ്റിസ്ഥാപിക്കൽ സേവന’വും അബ്ഷിർ ആപ്പിലുണ്ട്. ട്രാഫിക് ഓഫിസ് സന്ദർശിക്കാതെ തന്നെ ആവശ്യക്കാരന് വേണ്ട സവിഷേശതകളിൽ നമ്പർ പ്ലേറ്റുകൾ ഓർഡർ ചെയ്യാനാകുമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.