പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് പാർട്ട്-ടൈം ജോലി ചെയ്യാൻ അനുമതി

Date:

Share post:

കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം ജോലി ചെയ്യുന്നതിന് അനുമതി നൽകി. കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് ആണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്.

പുതിയ നിയമപ്രകാരം കുവൈത്തിലെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് അവർ നിലവിൽ തൊഴിലെടുക്കുന്ന സ്ഥാപനത്തിന്റെ തൊഴിലുടമയിൽ നിന്നുള്ള അനുമതിയോടെ മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട്ട്-ടൈം വ്യവസ്ഥയിൽ തൊഴിലെടുക്കാൻ സാധിക്കും. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ നിന്നുള്ള പ്രത്യേക പാർട്ട്-ടൈം വർക്ക് പെർമിറ്റ് എടുക്കണമെന്ന് മാത്രം.

ഇത്തരത്തിൽ ഒരു ദിവസം പരമാവധി നാല് മണിക്കൂർ വരെയാണ് പാർട്ട്-ടൈം ആയി ജോലി ചെയ്യാൻ സാധിക്കുക. എന്നാൽ കെട്ടിടനിർമ്മാണ മേഖലയിൽ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് പരമാവധി സമയപരിധികളൊന്നും ഇതുവരെ നിശ്ചയിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...