വേർപാട് വിശ്വസിക്കാനാകാതെ ആരാധകർ; വിജയകാന്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തി ജനസാ​ഗരം

Date:

Share post:

നടൻ വിജയകാന്തിന്റെ വേർപാട് വിശ്വസിക്കാനാകാതെ ആരാധകർ. വിജയകാന്തിന്റെ മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ആരാധകപ്രവാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹം സ്ഥലത്ത് അണിനിരന്നിട്ടുണ്ട്.

തങ്ങളുടെ പ്രിയ താരത്തിന്റെ ഭൗതികശരീരം ഒരുനോക്ക് കാണാൻ വഴിയോരങ്ങളിലും സാധ്യമായ സ്ഥലങ്ങളിലുമെല്ലാം ആരാധകരും പാർട്ടി പ്രവർത്തകരും കാത്തുനിൽക്കുകയാണ്. പല സ്ഥലങ്ങളിലും ജനത്തിരക്കിനേത്തുടർന്ന് ഉന്തുംതള്ളുമുണ്ടാകുന്നുമുണ്ട്. ഇതോടെ വിവിധ മേഖലകളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു വിജയകാന്തിന്റെ അന്ത്യം. കോവിഡും ന്യുമോണിയയും സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അപ്പോഴും ആശുപത്രിക്ക് മുന്നിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാനും പൊലീസ് വളരെ ബുദ്ധിമുട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...