അബുദാബിയിൽ ധനസമാഹരണത്തിന് അനുമതി ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രം

Date:

Share post:

അബുദാബിയിൽ ധനസമാഹരണത്തിനുള്ള അനുമതി ലൈസൻസുള്ള അം​ഗീകൃത സ്ഥാപനങ്ങൾക്ക് മാത്രമാണെന്ന് വ്യക്തമാക്കി സാമൂഹിക വികസന വിഭാഗം (ഡിസിഡി). ധനസമാഹരണത്തെക്കുറിച്ച് ഡിസിഡിയെ മുൻകൂട്ടി രേഖാമൂലം അറിയിച്ച് അനുമതിയും വാങ്ങണം. കൂടാതെ ഏകീകൃത ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചായിരിക്കണം പണപ്പിരിവ് നടത്തേണ്ടത്.

അനധികൃത പണപ്പിരിവ് നടത്തുന്നവർക്ക് തടവും 2 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ചുമത്തും. തുടർന്നും നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും ചെയ്യും. കൂടാതെ നിയമം ലംഘിച്ച് പിരിച്ച തുക കോടതി ഉത്തരവിലൂടെ പിടിച്ചെടുക്കുകയും ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. ധനസമാഹരണവും സംഭാവനകളും അർഹരായ ഗുണഭോക്താക്കളിലേയ്ക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാ​ഗാമായാണ് നടപടി.

എമിറേറ്റിലെ ധനസമാഹരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ദാതാക്കളുടെ ഫണ്ടുകൾ സംരക്ഷിക്കുക, ധനസമാഹരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, ലൈസൻസ് നൽകുക, പണപ്പിരിവിന്മേലുള്ള നിരീക്ഷണം ശക്‌തമാക്കുക എന്നിവയാണ് പണപ്പിരിവുമായി ബന്ധപ്പെട്ട് ഡിസിഡിയുടെ ഉത്തരവാദിത്വങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...