ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് (ഡി.ടി.എസ്) മാർഗനിർദേശങ്ങൾ പാലിക്കാത്തത്തിന് എതിരെ നടപടി കർശനമാക്കി ഒമാൻ ടാക്സ് അതോറിറ്റി. ഡി.ടി.എസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നികുതിദായകരുടെ അവബോധം വർധിപ്പിക്കുന്നതിന് അതോറിറ്റിയുടെ സംരംഭത്തിന്റെ ഭാഗമായായിരുന്നു പരിശോധന.
അതേസമയം നിശ്ചിത മാർഗനിർദ്ദേശങ്ങളും നിബന്ധനകളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ എല്ലാ പുകയില ഉത്പന്നങ്ങളിലും സിഗരറ്റുകളിലും നികുതി സ്റ്റാമ്പുകൾ ഒട്ടിക്കണമെന്ന് ഇറക്കുമതിക്കാരോടും വ്യാപാരികളോടും അഭ്യർത്ഥിക്കുകയും ചെയ്തു.