വൈഗ കൊലക്കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ. ശിക്ഷ മറ്റൊരു ദിവസമോ ഇന്ന് ഉച്ചക്ക് ശേഷമോ ഉണ്ടാകും. ശിക്ഷാ വിധിയിൽ വാദം കോടതിയിലെ മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷമായിരിക്കും. സനുമോഹന് മേൽ ചുമത്തിയ എല്ലാവകുപ്പുകളും കോടതി ശരിവെച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്.
2021 മാർച്ച് 21നാണ് കേസിന് ആധാരമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് അമ്മാവനെ കാണിക്കാൻ ആണെന്ന് പറഞ്ഞ് സനു മോഹൻ മകളെ കൂട്ടിക്കൊണ്ടുവന്നു.
എറണാകുളം കങ്ങരപ്പടിയിലെ ഫ്ളാറ്റിൽ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മുട്ടാർ പുഴയിൽ ഉപേക്ഷിച്ചു. കൊലപാതക ശേഷം മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച് പ്രതി സംസ്ഥാനം വിട്ടുകയായിരുന്നു. 98 സാക്ഷികളെ പ്രൊസിക്യൂഷൻ വിസ്തരിച്ചിട്ടുണ്ട്.