കുവൈത്തിൽ സൂപ്പർ ഗ്രേഡ് പെട്രോളിന്റെ വില കുറച്ചു. അൾട്രാ ഗ്യാസോലിന്റെ വിലയാണ് കുറച്ചത്. ജനുവരി മുതൽ മൂന്ന് മാസത്തേക്കാണ് വിലക്കുറവ് നിലനിൽക്കുക.
സബ്സിഡികൾ പുനഃപരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം. ഇതോടെ അൾട്രാ ഗ്യാസോലിൻ 98-ൻ്റെ വില 35 ഫിൽസ് കുറഞ്ഞ് 215 ഫിൽസാകും. എന്നാൽ പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും മറ്റ് ഇന്ധനങ്ങളുടെയും വിലയിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 85 ഫിൽസും അൾട്ര സൂപ്പറിന് 105 ഫിൽസും ഡീസലിന് 115 ഫിൽസും മണ്ണെണ്ണക്ക് 115 ഫിൽസുമാണ് ഈടാക്കുന്നത്.
സർക്കാർ സബ്സിഡി നൽകുന്നതിനാലാണ് രാജ്യത്ത് പെട്രോൾ വിലയിൽ കാര്യമായ വർദ്ധനവുണ്ടാകാത്തത്. കുവൈത്തിൽ വിവിധ മേഖലകളിൽ സർക്കാർ സബ്സിഡി അനുവദിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും ഇന്ധന സബ്സിഡിയായാണ് നൽകുന്നത്.