ഹർ ഖർ തിരംഗ പദ്ധതി പ്രകാരം വീടുകളിൽ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Date:

Share post:

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ‘ഹർ ഖർ തിരംഗ’ എന്ന പദ്ധതി അനുസരിച്ച് ഓഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയരും. ദേശീയ പതാക വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. കൂടാതെ ദേശീയ പതാകയെ അപമാനിക്കുന്നത് ശിക്ഷാർഹവുമാണ്.

ദേശീയ പതാക വീടുകളിൽ ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

▪️ദേശീയ പതാക നിർമിക്കാൻ ഖാദി, പരുത്തി എന്നിവ മാത്രമാണ് ഉപയോഗിച്ചിരുന്നതെങ്കിലും 2021 ഡിസംബർ 30ന് ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യയുടെ ഭേദഗതി പ്രകാരം വൂൾ, സിൽക്ക്, പോളിസ്റ്റർ എന്നിവയിൽ കൈകൊണ്ടോ മെഷീനിലോ ദേശീയ പതാക നിർമിക്കാം.

▪️2022 ജൂലൈ 20ന് കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയ പ്രകാരം രാത്രിയും പകലുമെല്ലാം ദേശീയ പതാക നാട്ടാവുന്നതാണ്. മുൻപ് സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയിൽ മാത്രമേ കൊടി നാട്ടാൻ അനുവാദമുണ്ടായിരുന്നുള്ളു.

▪️ആദ്യം സാഫ്രൺ, ഏറ്റവും താഴെ പച്ച എന്ന ക്രമത്തിലാണ് പതാക നാട്ടേണ്ടത്. കേട് സംഭവിച്ചതോ പഴയതോ ആയ പതാക നാട്ടാൻ പാടില്ല. അലങ്കാരവസ്തുവായോ റിബൺ രൂപത്തിലോ വളച്ച് കുത്താനും പാടില്ല.

▪️പതാക വേഗത്തിൽ ഉയർത്തുകയും, സാവധാനം താഴ്ത്തുകയും വേണം.

▪️ദേശീയ പതാകയുടെ ആകൃതി റെക്ടാംഗിൾ രൂപത്തിൽ 3:2 എന്ന അനുപാതത്തിലാണ് പതാക നിർമിക്കുക.

▪️കേടുപാടുകൾ സംഭവിച്ച പതാകകൾ കത്തിച്ച് കളയുകയോ, ബഹുമാനത്തോടെ മറ്റേതെങ്കിലും മാർഗത്തിൽ നശിപ്പിക്കുകയോ വേണം. ഒരു കാരണവശാലും വഴിയിലുപേക്ഷിക്കാനോ, ചവിറ്റുകൊട്ടയിൽ കളയാനോ പാടില്ല.

▪️ദേശീയ പതാകയെ അപമാനിക്കുന്നത് നാഷണൽ ഓണർ ആക്ട് 1971 പ്രകാരം ശിക്ഷാർഹമാണ്. ശ്രദ്ധയിൽപ്പെട്ടാൽ വ്യക്തിക്ക് മൂന്ന് വർഷം വരെ തടവോ, പിഴയോ, ഇത് രണ്ടുമോ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...