ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാര്‍ . എട്ടാം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയായി ആർജെഡിയുടെ തേജസ്വി യാദവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.
രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ഫഗു ചൗഹാൻ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും കൂടി ചേര്‍ന്നതാണ് വിശാല മഹാസഖ്യം. സ്പീക്കര്‍ പദവിയും ആര്‍ജെഡിക്ക് നല്‍കാനും തേജസ്വി യാദവിനെ ആഭ്യന്തര വകുപ്പ് മന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആര്‍ജെഡിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ ഈ ടേമിലെ പുതിയ സര്‍ക്കാര്‍ രൂപീകരണം. ബിഹാറില്‍ ആര്‍ജെഡിക്ക് 80 സീറ്റുകളും ബിജെപിക്ക് 77 സീറ്റുകളും ജെഡിയുവിന് 55 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുകളുമാണുണ്ടായിരുന്നത്.