അറബ് മേഖലയിൽ ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള രാജ്യമായി യുഎഇ. അറബ് സാമ്പത്തിക നിധി പുറത്തിറക്കിയ അറബ് സാമ്പത്തിക ക്ഷമതാ പട്ടികയിലാണ് യുഎഇ ഒന്നാം സ്ഥാനം നേടിയത്.
മികച്ച ഭരണം, അഴിമതിരഹിത സർക്കാർ സംവിധാനം, ഭരണനിർവഹണശേഷി എന്നിവയുടെ കാര്യത്തിൽ അറബ് രാജ്യങ്ങളിൽ മുന്നിലാണ് യുഎഇയുടെ സ്ഥാനം. അടിസ്ഥാന സൗകര്യം, സാമ്പത്തിക സ്ഥിതി, നിക്ഷേപ സൗഹൃദ അന്തരീക്ഷം, ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ സബ്സ്ക്രിപ്ഷൻ, ഏറ്റവും കൂടുതൽ വൈദ്യുതി കണക്ഷൻ എന്നീ രംഗങ്ങളിലും രാജ്യം മുൻപന്തിയിൽ തന്നെയാണ്.
ഇതിനുപുറമെ കപ്പൽ വഴിയുള്ള ചരക്കു നീക്കം, വ്യോമഗതാഗത മേഖല എന്നീ രംഗങ്ങളിൽ രാജ്യാന്തരതലത്തിൽ രണ്ടാം സ്ഥാനവും യുഎഇക്കാണ്. വിവിധ രാജ്യങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് എഎംഎഫ് പ്രാധാന്യം നൽകുന്നത്.