അനധികൃതമായി ജോലി ചെയ്യിപ്പിച്ചു; 153 യുഎഇ തൊഴിലുടമകൾക്ക് 50,000 ദിർഹം വരെ പിഴ

Date:

Share post:

ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് മറ്റ് ആളുകള്‍ക്ക് വേണ്ടി ജോലി ചെയ്യിപ്പിച്ച നിരവധി തൊഴിലുടമകള്‍ക്ക് വന്‍തുക പിഴ. തൊഴിലാളികളെകൊണ്ട് അനധികൃതമായി ജോലി ചെയ്യിപ്പിച്ച 153 തൊഴിലുടമകള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തി. കൂടാതെ തൊഴിലുടമകളുടെ ഫയലുകൾ ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ (എംഒഎച്ച്ആർഇ) തടഞ്ഞുവെച്ചു.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവ സംയുക്തമായി കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തുടനീളം നടത്തിയ പരിശോധനയിലാണ് ഈ കുറ്റകൃത്യം കണ്ടെത്തിയത്. കുറ്റക്കാരായ തൊഴിലുടമകൾക്ക് പുതിയ ഗാർഹിക തൊഴിലാളി പെർമിറ്റുകൾ നിഷേധിച്ചേക്കും.

ഗാർഹിക തൊഴിലാളികളെ സംബന്ധിച്ചുള്ള 2022-ലെ ഫെഡറൽ ഡിക്രി-നമ്പർ 9-ലെ നിയമവും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ചാണ് ഈ നടപടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...