രാജ്യ സുരക്ഷയ്ക്കായി ഫോൺ നിരീക്ഷിക്കാം, പുതിയ ടെലികോം ബിൽ പാസ്സാക്കി രാജ്യസഭയും

Date:

Share post:

പുതിയ ടെലികോം ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ പുതിയ ബിൽനിയമമാകും. ബിൽ പാസാകുന്നതോടെ 1885ലെ ടെലിഗ്രാഫ് നിയമം, 1950ലെ ടെലിഗ്രാഫ് വയേഴ്സ് നിയമം, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം എന്നിവ പിൻവലിക്കും. ഉപയോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്ക് പിഴ മുതൽ സേവനം നൽകുന്നതിനു വിലക്ക് വരെ നേരിടേണ്ടി വരാമെന്നും ബില്ലിൽ പറയുന്നു. ആദ്യ ലംഘനത്തിന് 50,000 രൂപയും പിന്നീടുള്ള ഓരോ തവണയും 2 ലക്ഷം രൂപയുമായിരിക്കും പിഴയായി ഈടാക്കുക. ടെലികോം സേവനം വിലക്കുന്നതിലേക്ക് വരെ ഇത് വഴിവച്ചേക്കാം. ടെലികോം കോളുകളും, മെസേജുകളുമാണ് ഈ ബില്ലിന്റെ പരിധിയിൽ വരുന്നത്. ഇന്റർനെറ്റ് കോളും മെസേജും ഈ പരിധിയിൽ വരില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

മറ്റ് വ്യവസ്ഥകൾ

* ഒരാൾക്ക് അനുവദിച്ചിട്ടുള്ള എണ്ണത്തിൽ കൂടുതൽ സിം കാർഡുകൾ ഉപയോഗിച്ചാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ പിഴ ഈടാക്കാം. ചട്ടമനുസരിച്ച് 9 സിം വരെയാണ് ഒരാളുടെ പേരിലെടുക്കാനുള്ള അനുമതിയുള്ളത്. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത് 6 ആയി കുറച്ചിട്ടുമുണ്ട്. സൈബർ തട്ടിപ്പുകൾ തടയാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

* ഒരാളെ ചതിയിൽപ്പെടുത്തി അയാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം കാർഡ് എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ ലഭിക്കും.

* രാജ്യസുരക്ഷയടക്കം വെല്ലുവിളിയുണ്ടാകുന്ന സാഹചര്യങ്ങളിൽ നിശ്ചിത വ്യക്തികളുടെ സന്ദേശങ്ങൾ (മെസേജ്, കോൾ) നിശ്ചിത വിഷയത്തിന്മേലുള്ള മെസേജുകൾ എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കാനും (ഇന്റർസെപ്റ്റ്) വിലക്കാനും സർക്കാരിന് കമ്പനികൾക്ക് നിർദേശം നൽകാനുള്ള അനുമതിയുണ്ട്.

* യുദ്ധം, വിദേശ രാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധത്തിന് വെല്ലുവിളി അടക്കമുള്ള സാഹചര്യങ്ങളിൽ രാജ്യത്തെ ടെലികമ്യൂണിക്കേഷൻ സേവനങ്ങളുടെ നിയന്ത്രണം സർക്കാരിന് ഏറ്റെടുക്കാനുള്ള അനുമതിയുണ്ട്. വേണ്ടിവന്നാൽ പ്രവർത്തനം നിർത്തിവയ്ക്കാനും കഴിയും.

* സംസ്ഥാന, കേന്ദ്ര അക്രഡിറ്റേഷനുള്ള മാധ്യപ്രവർത്തകരുടെ വാർത്താപരമായ സന്ദേശങ്ങൾ ‘ഇന്റർസെപ്റ്റ്’ ചെയ്യാൻ പാടുള്ളതല്ല. എന്നാൽ ദേശസുരക്ഷ അടക്കമുള്ള വിഷയങ്ങളിൽ ഇവരുടെയും സന്ദേശങ്ങൾ ഇന്റർസെപ്റ്റ് ചെയ്യാനും വിലക്കാനും സാധിക്കും.

* ഒരു സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈനുകൾ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമാണെന്ന് ബോധ്യപ്പെട്ടാൽ സ്ഥല ഉടമയ്ക്ക് വിസമ്മതമുണ്ടെങ്കിലും കമ്പനികൾക്ക് സർക്കാർ വഴി അനുമതി ലഭിക്കും.

* അമിതമായ ടെലികോം നിരക്ക് ചുമത്തുന്നതിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് കമ്പനികളെ നിർദേശിക്കാവുന്നതാണ്.

നിയമം തെറ്റിച്ചാലുള്ള ശിക്ഷകൾ

* അനധികൃത വയർലെസ് ഉപകരണം കൈവശം വയ്ക്കുന്നതിന് ആദ്യതവണ 50,000 രൂപ പിഴയും പിന്നീട് ഓരോ തവണയും 2 ലക്ഷം രൂപ വീതം പിഴയും ഈടാക്കും

* ടെലികോം സേവനങ്ങൾ ബ്ലോക് ചെയ്യുന്ന അനധികൃത ഉപകരണങ്ങൾ കൈവശം വച്ചാൽ 3 വർഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കും.

* അനധികൃതമായി മെസേജുകളും കോളുകളും ചോർത്തുക, ടെലികോം സേവനം നൽകുക എന്നീ കുറ്റങ്ങൾ ചെയ്താൽ 3 വർഷം തടവോ 2 കോടി രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കും.

* രാജ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാൽ 3 വർഷം തടവോ 2 കോടി രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കും. ആവശ്യമെങ്കിൽ സേവനം വിലക്കാവുന്നതാണ്.

* ടെലികോം സേവനങ്ങൾക്ക് തകരാറുണ്ടാക്കിയാൽ 50 ലക്ഷം രൂപ വരെ പിഴ ഈടാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...