യുഎഇയിലെ മഴക്കെടുതിയിൽ യാത്രാരേഖകൾ നഷ്ടപ്പെട്ടവർക്ക് പാസ്പോർട്ടിന് അപേക്ഷിക്കാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അവസരം ഒരുക്കുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ ക്യാമ്പുകൾ ഒരുക്കുമെന്ന് കോൺസുലേറ്റ് അറിയിച്ചു. യാത്രാരേഖകൾ നഷ്ടമായവർക്ക് ക്യാമ്പുകളിൽ പങ്കെടുത്ത് പുതിയ പാസ്സ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്. ആഗസ്റ്റ് 28 ആണ് പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി.
പോലീസിന്റെ എഫ്ഐആർ പകർപ്പ് , അതിന്റെ ഇംഗ്ലീഷിൽ തർജമ ചെയ്ത പകർപ്പ് , പാസ്സ്പോർട്ടിന്റെ പകർപ്പ് , ഫോട്ടോ എന്നിവയാണ് അപേക്ഷിക്കാൻ എത്തുമ്പോൾ കയ്യിൽ കരുതേണ്ടത്. കെഎംസിസിയും ഇന്ത്യൻ അസോസിയേഷനുകളും ഇന്ത്യൻ കോൺസുലേറ്റിനെ വിവരം ധരിപ്പിച്ചതിനെ തുടർന്നാണ് ആവശ്യം അംഗീകരിച്ചുകൊണ്ട് ക്യാമ്പ് തുറക്കാൻ തീരുമാനം ആയത്. പാസ്സ്പോർട്ടിന്റെ കോപ്പി പോലും കയ്യിൽ ഇല്ലാത്തവരും ഉണ്ട്.
ബിഎൽഎസ് സെന്ററുകളുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പുകളിൽ ഞായറാഴ്ച കൽബയിലും ഫുജൈറയിലും 80 ലക്ഷം പേരുടെ അപേക്ഷ ലഭിച്ചതായി പാസ്‌പോർട്ട് വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു. ഓഗസ്റ്റ് 28 വരെയാണ് അപേക്ഷകൾ നൽകാനുള്ള സമയം.