ഇന്ത്യയിൽ മൂന്ന് ദിവസം അവധി വരുമോ?

Date:

Share post:

ഇന്ത്യയിൽ പുതിയ തൊഴിൽ നിയമഭേദഗതി വരുന്നതായി അറിയിപ്പ്. അതോടെ തൊഴിലാളികൾക്ക് നൽകുന്ന ശമ്പളത്തിലും ജോലി സമയത്തിലും മാറ്റം വരും. 2019ൽ പാർലമെന്റിൽ പാസായ ലേബർ കോഡ് ആണ് 29 കേന്ദ്ര ലേബർ നിയമങ്ങൾക്ക് പകരമായി അവതരിപ്പിച്ചത്. ജൂലൈ 1 മുതൽ പുതിയ ലേബർ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്നതെങ്കിലും പല സംസ്ഥാനങ്ങളും പുതിയ കോഡ് അംഗീകരിക്കാത്തതാണ് വൈകാൻ കാരണം. പുതിയ ലേബർ കോഡിൽ സാമൂഹിക സുരക്ഷ, ലേബർ റിലേഷൻസ്, തൊഴിൽ സുരക്ഷ, ആരോഗ്യവും തൊഴിൽ സാഹചര്യവും എന്നിങ്ങനെ നാല് കോഡുകളാണ് ഉള്ളത്.

പുതിയ തൊഴിൽ നിയമം വന്നുകഴിഞ്ഞാൽ തൊഴിൽ ദാതാവിന് തൊഴിൽ സമയം തീരുമാനിക്കാം. എട്ട് മണിക്കൂർ ജോലിയെന്ന മാനദണ്ഡം ബാധകമല്ലാതെയാകും. 9 മുതൽ 12 മണിക്കൂർ വരെ ജോലി സമയം നീട്ടാനും കഴിയും. എന്നാൽ എത്ര മണിക്കൂർ അധികം ജോലി ചെയ്യുന്നുവോ അതിനനുസരിച്ച് അവധിയുടെ എണ്ണവും കൂട്ടേണ്ടി വരും. സാധാരണ നൽകുന്ന രണ്ട് ദിവസം അവധിക്ക് പകരം മൂന്ന് ദിവസം അവധി നൽകേണ്ടി വരും.

തൊഴിലാളിയുടെ ശമ്പളത്തിലും മാറ്റമുണ്ടാകും. പുതിയ തൊഴിൽ നിയമം വരുന്നതോടെ ഗ്രോസ് സാലറിയുടെ 50 ശതമാനമായിരിക്കും ബേസിക്ക് സാലറി. അങ്ങനെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള സംഭാവന വർധിക്കും. കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ കുറവുണ്ടാകുമെന്ന് സാരം.

ജീവനക്കാരൻ അവസാനമായി ജോലി ചെയ്ത ദിവസം കഴിഞ്ഞാൽ രണ്ട് ദിവസത്തിനകം മുഴുവൻ ശമ്പളവും നൽകണമെന്നും പുതുക്കിയ നിയമത്തിൽ പറയുന്നു. നിലവിൽ 45 മുതൽ 60 ദിവസം വരെയാണ് മുഴുവൻ പണവും നൽകാൻ സ്ഥാപനങ്ങൾ എടുക്കുന്ന സമയം. തൊഴിലാളിയെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിടുകയാണെങ്കിൽ രണ്ട് പ്രവർത്തി ദിവസത്തിനുള്ളിൽ കൊടുക്കാനുള്ള മുഴുവൻ തുകയും നൽകേണ്ടതായി വരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...