ലോകത്തിലെ ഏറ്റവും വലിയ പുസ്തക വിൽപ്പന ഇവന്റുകളിൽ ഒന്നായ ‘ബിഗ് ബാഡ് വുൾഫ്’ ന് ഷാർജയിൽ തുടക്കമായി. ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയർപേഴ്സൺ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്തു. 85% വരെ ഓഫറിൽ 10 ലക്ഷം പുസ്തകങ്ങളാണ് ഇത്തവണ മേളയിൽ എത്തിയിരിക്കുന്നത്.
ബിഗ് ബാഡ് വുൾഫ് വെഞ്ചേഴ്സ് എസ്ഡിഎൻ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഡിസംബർ 19 മുതൽ ജനുവരി 7 വരെ ഷാർജയിലെ എക്സ്പോ സെന്ററിലാണ് മേള നടക്കുന്നത്.
എല്ലാവർക്കും സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്ന എക്സ്പോയിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിക്കാവുന്ന എല്ലാ വിഭാഗത്തിലും ഉള്ള പുസ്തകങ്ങളുണ്ട്. BookXcess സ്ഥാപകരായ ആൻഡ്രൂ യാപ്പും ജാക്വലിൻ എൻജിയും ചേർന്ന് 2009-ലാണ് ‘ബിഗ് ബാഡ് വുൾഫ്’ ന് തുടക്കം കുറിച്ചത്.