ഐപിഎൽ താരലേലം; 1.80 കോടിക്ക് രചിൻ രവീന്ദ്രയെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്

Date:

Share post:

2024 ഐപിഎൽ സീസണിന് മുന്നോടിയായുള്ള താരലേലം ദുബായിലെ കൊക്കകോള അരീനയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. ലേലത്തിൽ ന്യൂസീലൻഡ് താരം രചിൻ രവീന്ദ്രയെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചു. 1.80 കോടിക്കാണ് താരത്തെ ചെന്നൈ സ്വന്തമാക്കിയത്. കൂടാതെ കിവീസിൻ്റെ ഡാരിൽ മിച്ചലിനെ 14 കോടിക്കും ചെന്നൈ സ്വന്തമാക്കി.

ഹർഷൽ പട്ടേലിനെ വലിയ വില കെടുത്താണ് പഞ്ചാബ് കിങ്സ് വാങ്ങിയത്. 11.75 കോടിക്കായിരുന്നു കരാർ. ദക്ഷിണാഫ്രിക്കൻ താരം ജെറാൾഡ് കോട്ട്സി അഞ്ച് കോടിക്ക് മുംബൈ ഇന്ത്യൻസിലെത്തിയപ്പോൾ ശാർദുൽ താക്കൂറിനെ നാല് കോടിക്ക് ചെന്നൈ സ്വന്തമാക്കി. വെസ്‌റ്റിൻഡീസ് ബാറ്റർ റോവ്മൻ പവലിനും നല്ല വിലതന്നെ കിട്ടി. മധ്യനിര ബാറ്ററായും പേസ് ബോളറായും ഉപയോഗിക്കാവുന്ന താരത്തെ ഏഴ് കോടി 40 ലക്ഷം രൂപയ്ക്കാണു രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഒരു കോടി രൂപയായിരുന്നു പവലിൻ്റെ അടിസ്ഥാന വില. അതേസമയം ഓസീസ് താരം സ്‌റ്റീവ് സ്മിത്ത് അൺസോൾഡ് ആയി.

ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയുടെ ഹീറോ ആയ ട്രാവിസ് ഹെഡിന് 6.8 കോടി ലഭിച്ചു. സൺറൈസേഴ്‌സ്‌ ഹൈദരാബാദാണ് താരത്തെ സ്വന്തമാക്കിയത്. അതേസമയം രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള ദക്ഷിണാഫ്രിക്കൻ ബോളർ റിലീ റൂസോയെയും ആരും എടുത്തില്ല. ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിനെ നാല് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മലയാളി താരം കരുൺ നായരെയും ആരും വിളിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...