കുവൈത്തിന്റെ 17 -ാംമത് അമീറായി ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ദേശീയ അസംബ്ലിയുടെ (പാര്‍ലമെന്റ് )പ്രത്യേക സമ്മേളനം രാവിലെ 10:00 മണിക്ക് സ്പീക്കര്‍ അഹമ്മദ് അബ്ദുല്‍ അസീസ് അല്‍-സദൂന്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
അമീരി ദീവാനി വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. ശനിയാഴ്ചയാണ് അമീറായിരുന്നു ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബാഹ് അന്തരിച്ചത്.
ഉടന്‍ തന്നെ അടിയന്തര മന്ത്രിസഭ ചേര്‍ന്ന് കിരീടാവാകശിയും ഉപ അമീറുമായിരുന്ന ഷേയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബൈര്‍ അല്‍ സബായെ അമീറായി വാഴിച്ചിരുന്നു. എന്നാലും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 60 അനുശാസിക്കുന്ന പ്രകാരം പാര്‍ലമെന്റിലും സത്യപ്രതിഞ്ജ ചെയ്യേണ്ടതുണ്ട്. ചെവ്വാഴ്ച വരെ രാജ്യത്ത് പൊതു അവധിയാണ്.