സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷിതമായ നിക്ഷേപ പദ്ധതിയുമായി യുഎഇ

Date:

Share post:

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷിതമായ നിക്ഷേപ പദ്ധതിയൊരുക്കി യുഎഇ. സേവന കാലം പൂർത്തിയാകുമ്പോൾ ലഭിക്കുന്ന (എൻഡ് ഓഫ് സർവീസ്) സുരക്ഷിത നിക്ഷേപ പദ്ധതിയാണ് രാജ്യം അവതരിപ്പിക്കുന്നത്. ജീവനക്കാർക്കും തൊഴിലുടമയ്ക്കും ഒരുപോലെ ഗുണമുള്ള നിക്ഷേപ പദ്ധതികളാണിത്.

തൊഴിലാളികൾക്ക് സേവനാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, പണപ്പെരുപ്പത്തിൻ്റെ ദൂഷ്യവശങ്ങളിൽ നിന്ന് സംരക്ഷിക്കുക, തൊഴിലുടമകൾ പാപ്പരാകുന്നതിൽ നിന്ന് രക്ഷിക്കുക, സുരക്ഷിത സമ്പാദ്യ ശീലം വർധിപ്പിക്കുക, രാജ്യത്തെ നിക്ഷേപ സംരംഭങ്ങളിൽ ഭാഗഭാക്കാകാൻ അവസരം നൽകുക എന്നിവയാണ് പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

സർക്കാർ അംഗീകൃത ഫണ്ടുകളിലാണ് പണം നിക്ഷേപിക്കേണ്ടത്. അവിദഗ്‌ധ തൊഴിലാളികളുടെ തുക ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പദ്ധതിയിലും നിക്ഷേപിക്കാം. മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയ മാനദണ്ഡങ്ങൾ പ്രകാരമാണ് തൊഴിലാളികളുടെ എൻഡ് – ഓഫ് സർവീസിന് പകരമുള്ള നിക്ഷേപ പദ്ധതിയിൽ തൊഴിലുടമ അപേക്ഷിക്കേണ്ടത്. വിദഗ്‌ധ തൊഴിലാളികൾക്ക് താത്പര്യമനുസരിച്ച് നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. എൻഡ് ഓഫ് സർവീസായി നിശ്ചിത തുക മാത്രമേ ലഭിക്കുകയുള്ളു. എന്നാൽ അത് പ്രതിമാസ നിക്ഷേപമായി നൽകിയാൽ സേവന കാലം പൂർത്തിയാകുമ്പോൾ പലിശയടക്കം കൂടുതൽ തുക ലഭിക്കുകയും ചെയ്യും.

5 വർഷം സേവനം പൂർത്തിയാക്കിയവർ പ്രതിമാസം അടിസ്ഥാന വേതനത്തിൻ്റെ 5.83 ശതമാനമാണ് നിക്ഷേപ പദ്ധതിയിലേക്ക് നൽകേണ്ടത്. 5 വർഷത്തിന് മുകളിൽ സർവീസുള്ളവർക്ക് 8.33 ശതമാനം നിക്ഷേപിക്കാം. ഓരോ മാസവും ആദ്യ 15 ദിവസത്തിനുള്ളിൽ നിശ്‌ചിത തുക നിക്ഷേപ ഫണ്ടുകളിൽ ലഭിച്ചിരിക്കണം. മൊത്തം വേതനത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ നിക്ഷേപ ഫണ്ടിലേക്ക് നൽകാൻ സാധിക്കില്ല. തൊഴിലുടമ വഴിയുള്ള നിക്ഷേപമായതിനാൽ ജോലി അവസാനിപ്പിച്ച് 14 ദിവസത്തിനകം നിക്ഷേപത്തുകയും അതിൽ നിന്നുണ്ടായ വരുമാനവും തിരിച്ച് ലഭിക്കുകയും ചെയ്യും. ആവശ്യമെങ്കിൽ നിക്ഷേപം തുടരാനും പിൻവലിക്കാനും തൊഴിലാളിക്ക് അവസരവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...