ഹത്തയിലേക്ക് സന്ദർശകരെ ആകർഷിക്കാനായി ദുബായ് ഡെസ്റ്റിനേഷൻസ് ശൈത്യകാല കാമ്പയിന്റെ മൂന്നാംപതിപ്പ് തുടങ്ങി കഴിഞ്ഞു. ഡിസംബർ 15നാണ് പരിപാടിയ്ക്ക് തുടക്കമായത്. ഹജർ പർവതനിരകളോട് ചേർന്നുനിൽക്കുന്ന സാഹസിക വിനോദ പ്രദേശമാണ് ഹത്ത.
ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ്, ഹത്ത ഫെസ്റ്റിവലിന്റെ ഭാഗമായി ഹംദാൻ ഇന്റർനാഷണൽ ഫോട്ടോഗ്രഫി അവാർഡുമായി (എച്ച്ഐപിഎ) സഹകരിച്ച് ‘ഹത്തയിലെ ഏറ്റവും മനോഹരമായ ഫോട്ടോ ആൻഡ് വീഡിയോ റീൽ’ മത്സരം ശനിയാഴ്ച പ്രഖ്യാപിച്ചു.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ഒന്നായ ഹത്ത മേഖലയിലെ “സന്തോഷകരമായ നിമിഷങ്ങൾ” ഒപ്പിയെടുക്കാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് മത്സരം. ഫോട്ടോ ആൻഡ് വീഡിയോ റീൽ മത്സരത്തിലെ വിജയിയെ കാത്തിരിക്കുന്നത് 10,000 ദിർഹമാണ്.
.@Brand_Dubai announces the ‘Most Beautiful Photo and Video Reel in Hatta’ competition in collaboration with @HIPAae. The contest forms part of #HattaFestival.#DubaiDestinations https://t.co/h0A6e4Ko1d pic.twitter.com/YExyUrWNvb
— Dubai Media Office (@DXBMediaOffice) December 16, 2023
ഒന്നാം സ്ഥാനത്തിന് 10,000 ദിർഹം, രണ്ടാം സ്ഥാനത്തിന് 7,000 ദിർഹം, മൂന്നാം സ്ഥാനത്തിന് 3000 ദിർഹം എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ഹത്ത മേഖലയുടെ സൗന്ദര്യം, പൈതൃകം, ആഴത്തിൽ വേരൂന്നിയ ചരിത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നല്ല ഫോട്ടോയായോ വീഡിയോ ആയോ മത്സരത്തിനായി കൈമാറാമെന്ന് HIPA സെക്രട്ടറി ജനറൽ അലി ബിൻ താലിത്ത് പറഞ്ഞു. സാംസ്കാരിക, കായിക, കുടുംബ വിനോദങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ‘ഹത്ത ഉത്സവം’ എന്ന പുതിയ പരിപാടിയാണ് കാമ്പയിന്റെ മുഖ്യ ആകർഷണം.
Highlights from the activities of the second day of the #HattaFestival. #DubaiDestintaions | @Brand_Dubai pic.twitter.com/nn1b5X4v0h
— Dubai Media Office (@DXBMediaOffice) December 16, 2023