കുവൈത്തിന്റെ പുതിയ അമീറായി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചു.
ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിന് പിന്നാലെ ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രിസഭ കുവൈത്തിന്റെ പുതിയ അമീറിനെ തെരഞ്ഞെടുത്തത്.
ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇസ അൽ-കന്ദരിയാണ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ പിൻഗാമിയെ
പ്രഖ്യാപിച്ചത്.