ഇനി മുതൽ അബുദാബിയിലെ താമസക്കാർക്കും സന്ദർശകർക്കും സൗജന്യ വൈഫൈ ആക്സസ് ലഭിക്കും. മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (ഡിഎംടി) ബീച്ചുകൾ, പൊതു പാർക്കുകൾ, ബസുകൾ എന്നിവയുൾപ്പെടെ എമിറേറ്റിലുടനീളം സൗജന്യ വൈഫൈ കവറേജ് ആരംഭിച്ചതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. യുഎഇ യിലെ സേവന ദാതാക്കളുമായി സഹകരിച്ച് DMT നൽകുന്ന ഈ സംരംഭം പൊതു പാർക്കുകൾ (അബുദാബിയിൽ 19, അൽ ഐനിൽ 11, അൽ ദഫ്ര റീജിയണിൽ 14), അബുദാബി കോർണിഷ് ബീച്ചിലും അൽ ബത്തീൻ ബീച്ചിലും ഉടൻ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
‘എല്ലാ സ്ഥലങ്ങളിലുമുള്ളവർക്കും കണക്റ്റിവിറ്റി ഉറപ്പാക്കിക്കൊണ്ട് ഈ സേവനം വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ഡിഎംടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ പറഞ്ഞു. IMD സ്മാർട്ട് സിറ്റി ഇൻഡക്‌സ് 2023-ൽ 141 നഗരങ്ങളിൽ 13-ാം സ്ഥാനത്താണ് അബുദാബിയുടെ ആഗോള റാങ്കിംഗ്. നവീകരണം, ഉൾക്കൊള്ളൽ, സുസ്ഥിരത, സ്മാർട്ട് സിറ്റി വികസനത്തിനായുള്ള ഞങ്ങളുടെ സമർപ്പണത്തെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.