വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശ കൈമാറ്റം ഇനി യുഎഇ പാസ് വഴി

Date:

Share post:

വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശ കൈമാറ്റം ഇനി മുതൽ യുഎഇ പാസ് വഴിയാക്കാൻ തീരുമാനം. വാഹന നമ്പർ പ്ലേറ്റ് കൈമാറ്റ നടപടികൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉടമസ്ഥാവകാശം മാറ്റുന്നത് സംബന്ധിച്ച നടപടികൾക്കായി ഹാപ്പിനസ് കേന്ദ്രങ്ങളിൽ പോകുന്നത് ഒഴിവാക്കി ജനങ്ങൾക്ക് മികച്ച സൗകര്യം ലഭ്യമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. അതിനാൽ യുഎഇ പാസ് മുഖേന ഇനി ഓൺലൈനായി രേഖകളിൽ മാറ്റം വരുത്താൻ സാധിക്കും. വിൽക്കുന്നയാളും വാങ്ങുന്നയാളും വിലയും തുക കൈമാറുന്ന രീതിയും മുൻകൂട്ടി തീരുമാനിച്ചാൽ നടപടി എളുപ്പമാകുമെന്നും അധികൃതർ അറിയിച്ചു.

വില്പനക്കാരൻ വാങ്ങുന്നയാളുടെ യുഎഇ പാസ്, ടെലിഫോൺ നമ്പർ എന്നിവ ശേഖരിച്ച് പരിശോധിച്ച് ഉറപ്പിച്ച ശേഷം യുഎഇ പാസ് ഉപയോഗിച്ച് വില്പനയും വാങ്ങലും രജിസ്റ്റ‌ർ ചെയ്ത് നിശ്ചിത ഫീസ് അടച്ചാൽ നടപടി പൂർണമാകും. സേവനങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...