സൗദിയിൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളെ വേ​ട്ട​യാ​ടി​യാ​ൽ മൂ​ന്നു കോ​ടി റി​യാ​ൽ വ​രെ പി​ഴ​യും 10​ വ​ർ​ഷം തടവും 

Date:

Share post:

സൗ​ദി അ​റേ​ബ്യ​യി​ൽ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ജീ​വി​ക​ളെ വേ​ട്ട​യാടുന്നവർക്ക് മൂ​ന്നു കോ​ടി റി​യാ​ൽ വ​രെ പി​ഴ​യും 10​ വ​ർ​ഷം വ​രെ ത​ട​വും ശി​ക്ഷ ലഭിക്കും. പ​രി​സ്ഥി​തി സു​ര​​ക്ഷ​സേ​ന​യാ​ണ് ഇതുമായി ബന്ധപ്പെട്ട മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. രാ​ജ്യ​ത്തെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മം പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണ്. പ്ര​കൃ​തി​യും അ​തി​ലെ ആ​വാ​സ ​വ്യ​വ​സ്​​ഥ​യും ജീ​വി​വ​ർ​ഗ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടാ​ൻ നി​ശ്ച​യി​ച്ച മു​ഴു​വ​ൻ ച​ട്ട​ങ്ങ​ളും എ​ല്ലാ​വ​രും പാ​ലി​ക്കേണ്ടത് നിർബന്ധമാണ്.

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ടുക, കൊ​ല്ലുക, തോ​ലും ഇ​റ​ച്ചി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ ക​ച്ച​വ​ടം നടത്തുക എന്നീ കാര്യങ്ങൾ ചെയ്യുന്നത് ഗുരുതരമായ കു​റ്റമാ​ണ്. പ​രി​സ്ഥി​തി​യ്ക്കും വ​ന്യ​ജീ​വി​ക​ൾ​ക്കും നേ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളും ആ​ക്ര​മ​ണ​വും ശ്ര​ദ്ധ​യി​ൽപ്പെടുന്ന മ​ക്ക, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ൽ ബന്ധപ്പെടണമെന്ന് അധികാരികൾ അറിയിച്ചു. രാ​ജ്യ​ത്തി​​ന്റെ മ​റ്റ്​ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ 999, 996 എ​ന്നീ ന​മ്പ​റു​ക​ളി​ലും അ​റി​യി​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി സു​ര​ക്ഷ​സേ​ന ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അനശ്വര നടൻ ജയന് പുനർജന്മം ; എഐ വിദ്യയിലൂടെ കോളിളക്കം -2

കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം. എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം...

ജേക്ക് പോൾ ഇടിച്ചിട്ടു; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് തോൽവി

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരത്തെ കാത്തിരുന്നത് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിൽ ഇടക്കൂട്ടിലെ ഇതിഹാസമായ മൈക്ക് ടൈസന് പരാജയം. എട്ടു റൗണ്ടുകളിലും...

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ....

ദിർഹവും റിയാലും 23ൽ തൊട്ടതോടെ നാട്ടിലേക്ക് എത്തിയത് കോടികൾ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് പണമൊഴുക്ക്. നവംബര്‍ 15ന് യുഎഇ ദിർഹവും ഖത്തർ റിയാലും ആദ്യമായി 23...