കുവൈത്തിലെ പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി അധികൃതർ. പ്രവാസികളുടെ ആരോഗ്യ പരിശോധനകൾ നടത്തുന്ന മൂന്ന് സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിലാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം മാറ്റം വരുത്താൻ തീരുമാനിച്ചത്.
അലി സബാഹ് അൽ-സലേമിലുള്ള പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രം, അൽ ജഹ്റയിലെ പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രം, ഷുവൈഖിലെ പ്രവാസി ആരോഗ്യ പരിശോധനാ കേന്ദ്രം എന്നിവയുടെ പ്രവർത്തന സമയത്തിലാണ് മാറ്റം വരുത്തുന്നത്.
ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ വൈകിട്ട് 6 മണി വരെയുമാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്നാണ് അധികൃതർ അറിയിച്ചത്.