സൗദിയിൽ ആഭ്യന്തര വിമാന യാത്രാടിക്കറ്റുകളുടെ വില വർധനവിൽ ഇടപെടുമെന്ന്
ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിലപാട് വ്യക്തമാക്കിയത്. പരാതികൾ പരിഹരിക്കാന്‍ നേരിട്ടുളള നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ആഭ്യന്തര വിമാന സര്‍വ്വീസുകളുടേയും സീറ്റുകളുടെയും എണ്ണം വർധിപ്പിച്ചും
യാത്ര ടിക്കറ്റിന്റെ വില നിർണയ രീതി പരിശോധിച്ചും പരാതി പരിഹാര നടപടികൾ കൈക്കൊളളും. വ്യോമഗതാഗത മേഖലയിലെ മത്സരക്ഷമത വര്‍ദ്ധിപ്പിക്കും. മികച്ചതും ഉചിത നിരക്കിലുളളതുമായ യാത്ര സാധ്യമാക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഏവിയേഷന്റെ ഇടപെടലോടെ പരാതികൾ പരിഹരിക്കപ്പെടുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.