പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്, ഇനി മുതൽ ഡിജിറ്റൽ 

Date:

Share post:

ഡ്രൈവിങ് ലൈ​സ​ൻ​സ് ഇനി ഡിജിറ്റലാവും. പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സി​ല്‍ മാ​റ്റ​വു​മാ​യി കുവൈറ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​ദേ​ശി​ക​ളുടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഇ​നി ഡി​ജി​റ്റ​ല്‍ പ​തി​പ്പാ​യായായിരിക്കും ഇനി വി​ത​ര​ണം ചെ​യ്യു​ക. പ്രി​ന്റ​ഡ് ലൈ​സ​ൻ​സു​ക​ള്‍ സ്വ​ദേ​ശി​ക​ള്‍ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. ഒ​ന്നാം ഉ​പ ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെയ്ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മാത്രമല്ല, ‘മൈ ​ഐ​ഡ​ന്റി​റ്റി ആ​പ്’ വ​ഴി മാ​ത്ര​മാ​യി​രി​ക്കും പ്ര​വാ​സി​ക​ൾ​ക്ക് ഇ​നി ലൈ​സ​ന്‍സ് ന​ൽ​കു​ക​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അതേസമയം പ്ര​വാ​സി​ക​ൾക്ക് ലൈ​സ​ന്‍സ് പു​തു​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്പാ​യ സ​ഹ​ല്‍ വ​ഴി​യോ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വെ​ബ്സൈ​റ്റ് വ​ഴി​യോ അ​പേ​ക്ഷി​ക്കാം. ലൈ​സ​ൻ​സു​ക​ള്‍ പു​തു​ക്കി​യാ​ല്‍ മൈ ​ഐ​ഡ​ന്റി​റ്റി ആ​പ് വ​ഴി സാ​ധു​ത പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തുകയും വേണം. ലൈ​സ​ന്‍സ് സാ​ധു​വാ​ണെ​ങ്കി​ല്‍ ആ​പ്പി​ല്‍ പ​ച്ച​യും അ​സാ​ധു​വാ​യാ​ല്‍ ചു​വ​പ്പ് നി​റ​വും കാണിക്കും. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്നത്. ഇത് കൂടാതെ പ്ര​വാ​സി​ക​ള്‍ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് യാ​ത്ര​യാ​കു​മ്പോ​ള്‍ മാ​തൃ രാ​ജ്യ​ങ്ങ​ളി​ലെ ഡ്രൈ​വിങ് ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

എന്നാൽ ഗാ​ർ​ഹി​ക ഡ്രൈ​വ​ർ​മാ​ർ, ട്ര​ക്ക് ഡ്രൈ​വ​ർ​മാ​ർ എ​ന്നി​വ​രെ ഈ ​നി​ബ​ന്ധ​ന​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അതേസമയം, ഇ​വ​ർ രാ​ജ്യ​ത്തി​ന് പു​റ​ത്തേ​ക്ക് പോ​കു​മ്പോ​ള്‍ ഡി​ജി​റ്റ​ല്‍ പ​തി​പ്പി​ന്‍റെ കോ​പ്പി കൈ​വ​ശം വെ​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ര്‍ശ​ന ന​ട​പ​ടി​ക​ളാ​ണ് ട്രാ​ഫി​ക് അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ച്ചുവ​രു​ന്ന​ത്.

പ്ര​വാ​സി​ക​ള്‍ക്ക് ഇ​ഷ്യൂ ചെ​യ്ത എ​ല്ലാ ലൈ​സ​ന്‍സു​ക​ളും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​ക്ഷ്മപ​രി​ശോ​ധ​ന നടത്തുന്നുണ്ട്. 600 ദി​നാ​ര്‍ ശ​മ്പ​ള​വും ബി​രു​ദ​വും ര​ണ്ട് വ​ര്‍ഷം താ​മ​സം എ​ന്നി​വ​യാ​ണ് നി​ല​വി​ല്‍ വി​ദേ​ശി​ക​ള്‍ക്ക് ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് ല​ഭി​ക്കു​ന്ന​തി​നുള്ള ഉ​പാ​ധി​ക​ള്‍. ജോ​ലി മാ​റ്റ​മോ മറ്റെന്തെങ്കിലും കാ​ര​ണ​ങ്ങ​ളോ മൂലം ഈ ​പ​രി​ധി​ക്ക് പു​റ​ത്താ​കു​ന്ന​വ​ര്‍ ലൈ​സ​ന്‍സ് തി​രി​ച്ചേ​ല്‍പ്പിക്കുകയും ചെയ്യണം. ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളു​ടെ അ​നാ​വ​ശ്യ വ​ർ​ധ​ന​യും പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും ത​മ്മി​ലു​ള്ള അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക​യു​മാ​ണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....