സമീപഭാവിയിൽ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. റിയാദിന് സമീപം നിർമാണം പൂർത്തിയാകുന്ന പദ്ധതിയുടെ ആഗോള ബ്രാൻഡിങ് നടപടി സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.
റിയാദിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താനും ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളിലൊന്നാക്കി മാറ്റാനും ഖിദ്ദിയ വലിയ പങ്കുവഹിക്കും.
ഖിദ്ദിയ പദ്ധതിക്ക് വേണ്ടിയുള്ള ഗുണപരമായ നിക്ഷേപം ‘വിഷൻ 2030ന്റെ സ്തംഭങ്ങളിൽ ഒന്നാണ്. പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സൗദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.