ഇതാണ് സർപ്രൈസ്! ആരാധകന്റെ പിറന്നാൾ ആഘോഷത്തിന് വീട്ടിലെത്തി ധോണി; വൈറലായി വീഡിയോ

Date:

Share post:

തന്റെ ആരാധകർക്ക് എപ്പോഴും പ്രത്യേക പരി​ഗണന നൽകുന്നയാളാണ് കൂൾ ക്യാപ്റ്റൻ ധോണി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ആരാധകർക്കിടയിൽ എന്നും മുൻപന്തിയിലാണ് മുൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ സ്ഥാനം. സഹതാരങ്ങളോടും തന്റെ ആരാധകരോടും കളിക്കളത്തിലും പുറത്തുമുള്ള ധോണിയുടെ പെരുമാറ്റം ഇതിനോടകം പ്രശംസ നേടിയിട്ടുള്ളതുമാണ്.

ഇപ്പോൾ ധോണിയുടെ പുതിയൊരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തന്റെ ആരാധകൻ്റെ പിറന്നാളിന് അയാളുടെ വീട്ടിലെത്തിയാണ് ധോണി സർപ്രൈസ് നൽകിയത്. ‘ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം വൈറലാകുകയും ചെയ്തു.

View this post on Instagram

A post shared by subodh singh Kushwaha (@kushmahi7)

ആരാധകനും അയാളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ധോണി കേക്ക് പങ്കുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നിരവധി പേരാണ് ധോണിയുടെ നല്ല മനസിനെ അഭിനന്ദിച്ച് കമൻ്റിടുന്നത്. തന്റെ ആരാധകന് നൽകാൻ കാഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്നാണ് ചിലർ കുറിച്ചത്. ഇതിന് മുമ്പും തന്റെ ആരാധകരോടൊപ്പം താരജാഡയില്ലാതെ ധോണി ഇടപഴകുന്ന നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഇനി ശരണംവിളിയുടെ നാളുകൾ; മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമല നട തുറന്നു. നാളെ മുതൽ ഭക്തർക്ക് ദർശനത്തിനായി പ്രവേശനം ലഭിക്കും. മേൽശാന്തി പി.എൻ മഹേഷ് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു....

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...