ജനപ്രിയ നേതാക്കളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി നരേന്ദ്ര മോദി. ഇതോടെ ലോകനേതാക്കൾക്കിടയിൽ വീണ്ടും ശ്രദ്ധേയനായിരിക്കുകയാണ് മോദി. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച് 76 ശതമാനം റേറ്റിംങോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.
മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ (66 ശതമാനം), സ്വിറ്റ്സർലൻഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് (58 ശതമാനം) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മലോണി 41 ശതമാനം റേറ്റിംങ്ങുമായി ആറാം സ്ഥാനത്താണ്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് 37 ശതമാനം റേറ്റിംങ് നേടി എട്ടാം സ്ഥാനത്താണുള്ളത്.
ജി-20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷമായിരുന്നു സർവ്വെ നടത്തിയത്. 2023 സെപ്റ്റംബറില്‍ നരേന്ദ്ര മോദിയെ ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കണ്‍സള്‍ട്ട് വിലയിരുത്തിയിരുന്നു.