കേരളത്തിലെ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് ; ‍വിമാനങ്ങൾ വ‍ഴിതിരിച്ചുവിട്ടു

Date:

Share post:

മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതിൽ കുറവ് വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും അതിതീവ്ര മഴ തുടരവേയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്‌, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലെർട്ടും തിരുവനന്തപുരത്ത് യെല്ലോ അലെർട്ടുമാണ് നിലവിലുള്ളത്.

ചാലക്കുടി പുഴ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പുഴയുടെ സമീപം താമസിക്കുന്നവരോട് വീടുകളിൽ നിന്നും മാറി താമസിക്കാൻ മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. പ്രധാനപ്പെട്ട രേഖകളും ആവശ്യമായ സാധനങ്ങളും മാത്രം കയ്യിൽ കരുതി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതുണ്ടെന്ന് അദ്ദേഹം പ്രദേശവാസികളോട് പറഞ്ഞു. മറ്റു ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും മഴ ശക്തമാണ്. പുഴകൾ കരകവിഞ്ഞൊഴുകുകയും ആളുകൾ വീടുകളിൽ നിന്ന് സുരക്ഷിത മറ്റു സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്യുകയാണ്.

വിമാനങ്ങൾ വ‍ഴിതിരിച്ചുവിട്ടു

കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള അഞ്ച് വിമാനങ്ങൾ മോശം കാലാവസ്ഥ കാരണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ക്ക് തിരിച്ചു വിട്ടു. ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള എയർ അറേബ്യ, ബഹ്‌റൈനിൽ നിന്നുള്ള ഗൾഫ് എയർ, അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്, ദോഹയിൽ നിന്നുള്ള ഖത്തർ എയർവേസ് എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. കോഴിക്കോട്ടെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ നാല് വിമാനങ്ങൾ (ഖത്തർ എയർവേയ്‌സ് ഒഴികെ) തിരിച്ചെത്തി. കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനം ഇപ്പോഴും സാധാരണ നിലയിലാണെന്നും തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സിയാൽ വൃത്തങ്ങൾ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...