ജിഡിആര്‍എഫ്എ / െഎസിഎ അനുമതി വേണ്ടെന്ന് വിമാനകമ്പനികൾ

Date:

Share post:

നാ​ട്ടി​ൽ പാ​സ്പോ​ർ​ട്ട് പു​തു​ക്കി​യ റെ​സി​ഡ​ൻ​റ്​ വി​സ​ക്കാ​ർ​ക്ക് യു.​എ.​ഇ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ മു​ൻ​കൂ​ർ അ​നു​മ​തി വേ​ണ​മെ​ന്ന നി​ബ​ന്ധ​ന വിമാനക്കമ്പനികൾ ഒ​ഴി​വാ​ക്കി. കോ​വി​ഡ് കാ​ല​ത്ത് ഏര്‍പ്പെടുത്തിയ നി​ബ​ന്ധ​ന ഒ‍ഴിവാക്കിയത് യാത്രാ  നടപടികൾ ലളിതമാക്കും. പ‍ഴയ പാസ്പോര്‍ട്ടില്‍ വിസ പതിച്ചവര്‍ക്ക് തീരുമാനം ആശ്വാസകരമാകും.

നേരത്തെ നാട്ടില്‍നിന്ന് മടങ്ങിയെത്തുമ്പോൾ രണ്ടുപാസ്പോര്‍ട്ടുകളും വിമനത്താവളത്തില്‍ കാണിച്ചാല്‍ യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ കോവിഡ് കാലത്ത് വിസ പ‍ഴയ പാസ്പോര്‍ട്ടിലുളളവര്‍ യുഎഇ െഎസിഎയുടേയൊ ജിഡിആര്‍എഫ്എയുടെയൊ അനുമതി നേടാമെന്നായിരുന്നു വ്യവസ്ഥ. ഈ നിയന്ത്രണമാണ് ഇപ്പോൾ ഒ‍ഴിവാക്കിയത്.

ഒാഗസ്റ്റ് രണ്ടുമുതല്‍ നിര്‍ദ്ദേശം നടപ്പില്‍ വന്നതായി എയര്‍ ഇന്ത്യ എക്സപ്രസ് വ്യക്തമാക്കി. അതേസമയം നാട്ടില്‍ നിന്ന് യുഎഇയിലെത്താനുളള മറ്റ് കോവിഡി നിയന്ത്രണങ്ങൾ തുടരുമെന്നും വിമാനകമ്പനികൾ അറിയിച്ചു. രണ്ട് ഡോസ് പ്രതിരോധ വാക്സിനെടുത്തവര്‍ക്ക് പിസിആര്‍ പരിശോധനാഫലം ആവശ്യമില്ല.

എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ 48 മണിക്കൂറിനകമുളള പിസിആര്‍ നെഗറ്റീവ് ‍ഫലം ഹാജരാക്കേണ്ടതാണെന്നും വിമാനകമ്പനികൾ അറിയിച്ചു. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് നിബന്ധനകൾ ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...