കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലില്ലി. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. ഇവരുടെ ഭർത്താവ് ജോൺ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഒക്ടോബര്‍ 29-ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടന്ന കളമശ്ശേരിയിലെ സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുന്ന സമയത്ത് രണ്ടായിരത്തിലധികം പേര് ഹാളിൽ ഉണ്ടായിരുന്നു.
പ്രതി ഡൊമിനിക് മാർട്ടിൻ കൺവെൻഷൻ സെന്ററിൽ ബോംബ് വച്ചത് താനാണെന്ന് സമ്മതിച്ചുകൊണ്ട് രംഗത്ത് എത്തി. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കൊരട്ടി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി താനാണ് സ്ഫോടനം നടത്തിയതെന്ന് ഡൊമിനിക് വെളിപ്പെടുത്തുകയായിരുന്നു. സ്ഫോടനം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നും ഇയാൾ പറഞ്ഞു.