സജ്ന നൂറിന് പിന്നാലെ വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ച് ഫിറോസ് ഖാനും. സജ്ന നൂറുമായുള്ള വിവാഹമോചനം വ്യക്തിപരമായി വേദന നിറഞ്ഞതാണെന്നാണ് ഫിറോസ് ഖാൻ പറയുന്നത്. പത്ത് വർഷത്തെ ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയാണ്. സജ്ന നൽകിയ അഭിമുഖത്തിൽപോലും അവളെന്നെ ഒരു കുറ്റം പോലും പറയുന്നില്ല. സജ്ന കുട്ടിത്തമുള്ള കുട്ടിയാണ്, അങ്ങനെ ചിന്തിച്ച് സംസാരിക്കാനൊന്നും അറിയില്ല. അവതാരക പലകാര്യങ്ങളും ചോദിച്ചിട്ടും അവളൊന്നും മിണ്ടിയില്ല. അവൾക്ക് ഞാൻ എന്താണെന്ന് അറിയാം. എനിക്കും അവൾ എന്താണെന്ന് അറിയാം. ഞങ്ങളെ സംബന്ധിച്ച് കരിയറിനുമൊക്കെ ഇതായിരിക്കും നല്ലതെന്ന് തോന്നി. അവളൊരു കുട്ടിത്തമുള്ള കുട്ടിയാണ്. ഒരു പൂമ്പാറ്റയെ പറന്നുനടക്കാൻ അവൾക്ക് ഇഷ്ടമായിരിക്കാം. ആ സ്പേസ് നൽകുന്നതിന് എനിക്ക് പരിമിതിയുണ്ട്. അത് എന്റെ കുഴപ്പമാണ്. അവളുടെ ആഗ്രഹം ഒരു തെറ്റല്ല.
അവൾ ഇപ്പോൾ സന്തോഷത്തോടെയാണ് ഇരിക്കുന്നത്. അതാണ് ഞാനും ആഗ്രഹിക്കുന്നത്. ഈ പത്ത് വർഷം ഞാൻ സജ്നയെ സ്നേഹിച്ചിട്ട് ഇപ്പോൾ കുറ്റം പറഞ്ഞാൽ എന്താണ് അർഥം. ഒരുദിവസം കൊണ്ട് ഒരാൾ എന്റെ മനസ്സിൽ കയറിക്കഴിഞ്ഞാൽ പിന്നെ അയാൾ തെറ്റിപ്പോയാലും അയാളെ കുറ്റം പറയില്ല. ആ ഒരു ദിവസത്തെ സ്നേഹം മതി എനിക്ക്. ഞങ്ങൾ തമ്മിൽ യാതൊരു ഈഗോ ക്ലാഷും ഇല്ല. വിവാഹശേഷമാണ് അവൾ ഈ ഫീൽഡിലേക്ക് വരുന്നത്. കരിയറിൽ ഞാൻ അവളെ വളർത്തി എടുക്കുകയായിരുന്നില്ലേ അവിടെ ഈഗോ ക്ലാഷിന്റെ ആവശ്യമില്ല. ലൈംഗികജീവിതത്തിന്റെ കാര്യത്തിൽ ആണെങ്കിൽ അതിലും നൂറ് ശതമാനം ഹാപ്പി ആയിരുന്നു. അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക എന്നും ഫിറോസ് പറയുന്നു.
സജ്നയുടെ കരിയർ ഒരു വിഷയമല്ല. അതിൽ ഫോക്കസ് നൽകണം എന്നാണ് പറഞ്ഞത്. കാരണം ഇനിയിപ്പോൾ ഒറ്റയ്ക്കുള്ള ഒരു യാത്ര ആണല്ലോ. ഇത്രയും നാളും നമ്മുടെ ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു ആൾ. അതിന്റെ പകുതി പോയി. ഒരാളും ഒരാൾക്കും പകരമാവില്ല. നാളെ മറ്റൊരാൾ ജീവിതത്തിലേക്ക് വന്നാലും സജ്നയ്ക്ക് പകരമാവില്ല. അദ്ദേഹം പോയതിൽ എനിക്ക് ദുഃഖമുണ്ട്. അഞ്ചാറ് മാസമായി ഞങ്ങൾ ഈ ഡിവോഴ്സ് എന്ന പ്രോസസിലൂടെ പോവുകയാണ്. ഒരുപക്ഷേ വേറൊരാൾ വന്നാൽ പോലും സജ്നയ്ക്ക് പകരമാകില്ല, സജ്നയ്ക്കും അങ്ങനെ തന്നെയാകും. അത് വേദന തന്നെയാണെന്നും ഫിറോസ് ഒരു ഓൺ ലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.