കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ യുഎഇ അല്‍െഎന്‍ മേഖലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ വകുപ്പിന്റേതാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആലിപ്പഴ വീഴ്ച ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യുഎഇയുടെ കിഴക്കന്‍ മേഖലകളായ അല്‍െഎന്‍, തിവ്വറ, ഖത്തറ, ബാദ, നഹില്‍, അലമെര മേഖലകളിലാണ് മഴയ്ക്ക് സാധ്യത. അല്‍െഎന്‍ പട്ടണത്തിലെ താഴ്ന്ന പ്രദേശങ്ങൾ സന്ദര്‍ശിക്കുന്നതിനും വിലക്കുണ്ട്, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങളില്‍ പോകരുതെന്നും തണ്ണീര്‍ത്തടങ്ങളില്‍ ഇറങ്ങരുതെന്നും നിര്‍ദ്ദേശം നല്കി.
ഇതിനിടെ മഴയുടേയും വെളളക്കെട്ടിന്റേയും ചിത്രങ്ങൾ പകര്‍ത്തുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി അപകടത്തില്‍പ്പെട്ടു. ഒരാൾക്ക് പരിക്കേറ്റിറ്റുണ്ടെന്ന് പൊലീസും വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ ദൃശ്യങ്ങൾ പകര്‍ത്താന്‍ ശ്രമിക്കരുതെന്നും പൊലീസ് പറഞ്ഞു.
വാഹന ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രാഫിക് നിയമങ്ങൾ തെറ്റിക്കരുതെന്നും ഡിജിറ്റല്‍ സ്ക്രീനിലെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ട്രാഫിക് വിഭാഗവും വ്യക്തമാക്കി. അബുദാബിയില്‍ വാഹനങ്ങളുടെ വേഗപരിധി 80 കി.മിയായി പുനക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കന്‍ മേഖലകളായ ഫുൈജറയിലും റാസര്ഖൈമയിലുമുണ്ടായ വെളളപ്പൊക്കത്തില്‍ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.