ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള എസ്ഇഎംപി ഗ്രൂപ്പും അബുദാബി ആസ്ഥാനമായുള്ള ഗ്ലോബൽ സൊല്യൂഷൻസ് ഫോർ പ്രോജക്ട് മാനേജ്‌മെൻറും ചേർന്ന് ശുദ്ധ ഊർജ ഭാവി രൂപപ്പെടുത്തുന്ന എഐ സ്മാർട്ട് ഇലക്‌ട്രോമാഗ്നെറ്റിക് ജനറേറ്റർ (എഐഎസ്ഇജി) പ്രഖ്യാപിച്ചു.
എസ്ഇഎംപി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ ഏകദേശം നാല് വർഷത്തെ ഗവേഷണത്തിന്റെ ഫലമാണ് എഐഎസ്ഇജി, കോപ്28ലെ ഔദ്യോഗിക ലോഞ്ചിനെ തുടർന്ന് ജനറേറ്ററിൻറെ ഉത്പാദനം ഇപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണം നടത്തുന്ന ഘട്ടത്തിലേക്ക് കിടന്നിരിക്കുകയാണ്.
സുസ്ഥിരത ജില്ലയുടെ ഭാഗമായ എനർജി ട്രാൻസിഷൻ ഹബ്ബിലെ കോപ്28 ഗ്രീൻ സോണിലെ സന്ദർശകർക്ക്, 2050-ഓടെ മലിനീകരണം കുറയ്ക്കുന്നതിനും നെറ്റ് സീറോയിലേക്ക് മാറുന്നതിനുമുള്ള ലോകത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുന്ന നൂതന സാങ്കേതികവിദ്യയുടെ പ്രദർശനങ്ങൾക്ക് സാക്ഷ്യം വഹിക്കാനാകും. കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താൻ ലോകം യുഎഇയിൽ യോഗം ചേരുകയാണെന്ന്, കോപ്28 പ്രസിഡൻസി 22 ഗിഗാടൺ ഉദ്‌വമനം തടയുന്നതിനുള്ള എല്ലാ വഴികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പ്രോജക്ട് മാനേജ്‌മെന്റിനായുള്ള ഗ്ലോബൽ സൊല്യൂഷൻസിന്റെ സ്ഥാപകനും സിഇഒയുമായ സകിയ അലമേരി പറഞ്ഞു.