ചൈനയുടെ മുന്നറിയിപ്പുകൾ വകവെയ്ക്കാതെ യു എസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസോ തായ്‌വാൻ സന്ദർശിച്ചതിനെതിരെ ചൈന രംഗത്ത്. പ്രകോപിപ്പിക്കുകയാണെങ്കിൽ ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് ചൈന വ്യക്തമാക്കി. സന്ദർശനം നാൻസി പെലോസോയുടെ പ്രഹസനം മാത്രമാണെന്നും ചൈന ആരോപിച്ചു.
തായ്‌വാൻ അതിർത്തികളിൽ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന അറിയിച്ചു. ഞായറാഴ്ച്ചവരെ നീണ്ടു നിൽക്കുന്ന സൈനിക അഭ്യാസത്തിനാണ് ചൈന നേതൃത്വം നൽകുന്നത്. തായ്‌വാനെതിരെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ ജപ്പാനോടും ഫിലിപൈൻസിനോടും വ്യോമ പാതയ്ക്കായി നയതന്ത്ര നീക്കം ശക്തിപ്പെടുത്താൻ തായ്‌വാൻ തീരുമാനിച്ചിട്ടുണ്ട്.
ചൈനയുടെ ഭീക്ഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് പൂർണ്ണ പിന്തുണ ഉറപ്പാക്കുന്നതിനാണ് സന്ദർശനമെന്ന് നാൻസി പെലോസി വ്യക്തമാക്കി. സന്ദർശനം കഴിഞ്ഞ് തിരികെ മടങ്ങുകയും ചെയ്തു. അതേസമയം നയതന്ത്ര പ്രതിഷേധം കടുപ്പിക്കുമെന്ന് ചൈനയും ആവർത്തിച്ചു.